അഴിമതി ആരോപണങ്ങൾ ഉന്നയിക്കുന്നതിൽ പ്രതിപക്ഷത്തിന് ധൈര്യമില്ലെന്ന് എം ബി രാജേഷ്. അഴിമതി ആരോപണത്തിൽ നിന്ന് പ്രതിപക്ഷം പിൻവാങ്ങിയത് അതിനാലാണ്. സംസ്ഥാന സർക്കാർ കഞ്ചിക്കോട് ബ്രൂവറിക്ക് പ്രാരംഭ അനുമതി നൽകിയ സംഭവത്തിൽ പ്രതിപക്ഷം ഉന്നയിച്ച അഴിമതി ആരോപണം പൊളിഞ്ഞതു പോലെ ജലചൂഷണമെന്ന വാദവും സ്വയം പൊളിയുമെന്നും മന്ത്രി എം ബി രാജേഷ്.
ആദ്യം ഉന്നയിച്ച അഴിമതിയാരോപണം പൊളിഞ്ഞു അടുത്തതും അത് പോലെ പൊളിയുമെന്നും പ്രചരിപ്പിച്ച എല്ലാ കാര്യവും തെറ്റാണെന്ന് വ്യക്തമാകുമെന്നും അദ്ദേഹം പറഞ്ഞു. കൂടുതൽ അഴിമതി ആരോപണവുമായി പ്രതിപക്ഷം വരട്ടെ എല്ലാം തെളിയിക്കാൻ തയ്യാറാണെന്നും എം ബി രാജേഷ് പറഞ്ഞു.
Also Read: ഭാഗ്യക്കുറി വിപണന മേഖലയിലെ തൊഴിലാളികളെ സംരക്ഷിക്കുന്നതിന് സർക്കാർ പ്രതിജ്ഞാബദ്ധമാണ്
ഇത്രയും വലിയ അഴിമതി ആരോപണം ഉന്നയിച്ചിട്ട് നിയമസഭയിൽ ഒരു അടിയന്തര പ്രമേയം അവതരിപ്പിക്കാനുള്ള ധൈര്യമില്ലാത്ത ഭീരുക്കളായി പ്രതിപക്ഷം മാറിയെന്നും. അസംബ്ലിയിൽ കാര്യങ്ങൾ വ്യക്തമാക്കുമെന്ന് നേരത്തെ പറഞ്ഞതാണ്. എണ്ണി എണ്ണി മറുപടി കൊടുക്കുമെന്നും കുടി വെള്ളത്തിൻ്റെ വിഷയം സഭയിൽ പറയാമെന്നും എം.ബി രാജേഷ് പറഞ്ഞു.
മാധ്യമങ്ങൾ എന്തെല്ലാം തലക്കെട്ടുകളാണ് പ്രതിപക്ഷം ഉന്നയിച്ച് ആരോപണങ്ങൾ അടിസ്ഥാനമാക്കി നൽകിയത്. എന്തിനാണ് മനുഷ്യരെ ഇങ്ങനെ തെറ്റിദ്ധരിപ്പിക്കുന്നത് എന്നും എം ബി രാജേഷ് ചോദിച്ചു. വെള്ളത്തിന്റെ കാര്യത്തിലും ഇതാണ് നടക്കാൻ പോകുന്നത്. പ്രചരിപ്പിച്ച എല്ലാ കാര്യവും തെറ്റാണെന്ന് വ്യക്തമാകും.
ആദ്യം ഉന്നയിച്ച അഴിമതി ആരോപണത്തിന് 48 മണിക്കൂർ പോലും ആയുസ് ഉണ്ടായില്ല. വെള്ളത്തിന്റെ കാര്യവും ഇതുപോലെ സ്വയം പൊളിയും. രമേശ് ചെന്നിത്തലയെയും വി ഡി സതീശനെയും അകമഴിഞ്ഞ് പ്രോത്സാഹിപ്പിക്കണമെന്ന് മാധ്യമങ്ങളോട് നേരത്തെ പറഞ്ഞത് അത്ര ആത്മവിശ്വാസമുണ്ടായത് കൊണ്ടാണെന്നും എം ബി രാജേഷ് പറഞ്ഞു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here