തിരുവനന്തപുരത്തിന് പിന്നാലെ പാലക്കാടും; തുടർക്കഥയായ റെയിൽവേ സ്റ്റേഷൻ പരിസരത്തെ മാലിന്യക്കൂമ്പാരം

തിരുവനന്തപുരം പോലെ പാലക്കാട് റെയിൽവേ സ്റ്റേഷനിലും മാലിന്യ കൂമ്പാരം. പാലക്കാട് സ്റ്റേഷനിലെ വിവിധ ഭാഗങ്ങളിലാണ് മാലിന്യങ്ങൾ തള്ളിയിരിക്കുന്നത്. തദേശ സ്ഥാപനങ്ങളെ മാലിന്യം നീക്കുന്നില്ലെന്ന് പറഞ്ഞു റെയിൽവേ കുറ്റപ്പെടുത്തുമ്പോഴാണ് സ്റ്റേഷനുകളിൽ മാലിന്യം സംസ്കരണം നടത്താതെ റെയിൽവേ അലംഭാവം കാണിക്കുന്നത്. ഭീതി ജനകമാണ് പാലക്കാട് റെയിൽവേ സ്റ്റേഷൻ പരിസരത്തെ കാഴ്ചകൾ . സ്റ്റേഷൻ്റെ പല ഭാഗങ്ങളിലും മാലിന്യങ്ങൾ റെയിൽവേ തള്ളിയിരിക്കുന്നു.

Also Read: കനത്ത മഴ; ദേവികുളം താലൂക്ക്, ചിന്നക്കനാൽ പഞ്ചായത്ത് എന്നിവിടങ്ങളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി

സംസ്ഥാന സർക്കാരിനെയും തദേശ സ്ഥാപനങ്ങളെയും മാലിന്യങ്ങൾ സംസ്കരിക്കുന്നില്ലെന്ന് കുറ്റപ്പെടുത്തുന്ന റെയിൽവേയുടെ അനാസ്ഥയാണ് പാലക്കാടും കാണാൻ സാധിക്കുന്നത്. ഭൂരിഭാഗം റെയിൽവേ സ്റ്റേഷനുകളിലും മാലിന്യം നീക്കം ചെയ്യാൻ ആവശ്യത്തിന് തൊഴിലാളികളില്ല. 70 ലധികം തൊഴിലാളികളുള്ള പാലക്കാട് സ്റ്റേഷനിൽ ഇപ്പോഴുള്ളത് 30 പേർ. കോവിഡ് സമയത്താണ് തൊഴിലാളികളെ റെയിൽവേ വെട്ടിക്കുറച്ചതെന്ന് റെയിൽവേ കോൺട്രാക്റ്റ് വർക്കേഴ്സ് യൂണിയൻ സംസ്ഥാന ജനറൽ സെക്രട്ടറി ടി കെ അച്ച്യുതൻ പറഞ്ഞു.

Also Read: പാലക്കാട് ആലത്തൂരില്‍ സ്‌കൂള്‍ ബസ് കനാലിലേക്ക് മറിഞ്ഞ് അപകടം

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News