മാതളനാരങ്ങയിൽ കലോറിയും കൊഴുപ്പും കുറവാണ്, എന്നാൽ നാരുകളും വിറ്റാമിനുകളും ധാതുക്കളും കൂടുതലാണ്. അതുകൊണ്ട് സ്ഥിരമായി ഭക്ഷണശൈലിയിൽ ഉൾപ്പെടുത്താവുന്നതാണ്. വെറുതെ കഴിക്കുന്നത് ഇഷ്ടമല്ലെങ്കിൽ ഒരു വെറൈറ്റിക്ക് നാരങ്ങയ്‌ക്കൊപ്പം മാതളം കൂടെ ചേർത്താലോ.? അടിപൊളി ആയിരിക്കും.
ചൂടുകാലം ആയതുകൊണ്ടും നോമ്പ് കാലം ആയതുകൊണ്ടും ഈ പാനീയം ആശ്വാസകരമായിരിക്കും.
ALSO READ: ബ്രേക്ക്ഫാസ്റ്റിനും ലഞ്ചിനുമൊപ്പം കഴിക്കാം ആലൂ സബ്ജി
ആവശ്യമായ ചേരുവകൾ
മാതളം : 5-6 കപ്പ്
നാരങ്ങയുടെ നീര് – ¾ കപ്പ്
പഞ്ചസാര : 1 കപ്പ്
പുതിനയില : ഒരു പിടി പുതിനയില
വെള്ളം : ആവശ്യത്തിന്
ALSO READ: കൊടും ചൂടിനെ പുഷ്പം പോലെ മറികടക്കാം; തയാറാക്കാം കിടിലം ‘ഓറഞ്ച് ഐസ്‌ക്രീം ഡ്രിങ്ക്’
തയ്യാറാക്കുന്ന വിധം
മാതളം ഒരു പാത്രത്തിലേക്ക് എടുത്ത് വെക്കുക. ഇതിലേക്ക് നാരങ്ങാനീരും പുതിനയിലയും ചേർക്കുക. നന്നായി മിക്സ് ചെയ്യുക. ആവശ്യത്തിന് വെള്ളവും പഞ്ചസാരയും ചേർത്ത് നന്നായി ഇളക്കുക. കുറച്ച് നേരം ഫ്രിഡ്ജിൽ വെച്ച് തണുപ്പിച്ചതിന് ശേഷം എടുത്ത് ഉപയോഗിക്കുക.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here