നാരങ്ങാവെള്ളത്തിനൊപ്പം പഞ്ചസാര ചേര്‍ത്ത് ഇനി ഷുഗര്‍ കൂട്ടേണ്ട; മധുരം കൂട്ടാന്‍ ഒരു നാടന്‍ വഴി

Lime

നാരങ്ങ വെള്ളം ഇഷ്ടമില്ലാത്തവരായി ആരുമുണ്ടാകില്ല. വെയിലത്തൊക്കെ പോയിട്ട് വരുമ്പോഴും ജോലി ചെയ്ത് ക്ഷീണിക്കുമ്പോഴും ഒരു ഗ്ലാസ് തണുത്ത നാരങ്ങ വെള്ളം കിട്ടിയാല്‍പ്പിന്നെ അതില്‍പ്പരം മറ്റൊരു ആശ്വാസവും ഇല്ല. എല്ലാവരും നാരങ്ങാവെള്ളത്തില്‍ പഞ്ചസാര ചേര്‍ക്കുകയാണ് പതിവ്. എന്നാല്‍ ഇന്ന് നമുക്ക് പഞ്ചസാര ഒഴിവാക്കി നല്ല നാടന്‍ തേന്‍ ചേര്‍ത്ത് നോക്കിയാലോ ?

ദഹനത്തെ മികച്ചതാക്കാന്‍ സഹായിക്കുന്നതാണ് നാരങ്ങയും ചേനും. ചെറുചൂടോടെ നാരങ്ങാ വെള്ളത്തോടൊപ്പം തേന്‍ മിക്സ് ചെയ്ത് കഴിയ്ക്കുന്നത് ശരീരത്തിന്റെ രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കും. മാത്രമല്ല തടി കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് അത് കുറയ്ക്കാനും ഇത് സഹായിക്കും

ആവശ്യമായ ചേരുവകള്‍

നാരങ്ങ : 2

വെള്ളം : ആവശ്യത്തിന്

തേന്‍ : ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം

ആവശ്യത്തിന് വെള്ളം എടുത്തതിനു ശേഷം അതിലേക്ക് നാരങ്ങ പിഴിഞ്ഞൊഴിക്കുക. അതിലേക്ക് ആവശ്യത്തിന് തേനും ചേര്‍ത്ത് ഇളക്കുക. തണുപ്പിച്ച ശേഷം കുടിക്കുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
Pothys

Latest News