വെളിച്ചമണയാതിരിക്കാൻ സ്വന്തം കയ്യിൽ നിന്ന് ബിൽ അടച്ചു, നന്മയുടെ വെളിച്ചമായി റലീസ്‌

നിർധന കുടുംബത്തിന്റെ വൈദ്യുതി ബിൽ കുടിശ്ശിക തീർത്ത് ലൈൻമാൻ. ചവറ സെക്ഷൻ ഓഫീസിലെ ലൈന്മാനായ റലീസ്‌ ആണ് നന്മയുടെ മറ്റൊരു മാതൃകാപ്രവൃത്തി ചെയ്തത്.

ALSO READ: തമിഴ്‌നാട്ടിൽ വീണ്ടും ഇ ഡി റെയ്ഡ്

ചവറ മടപ്പള്ളി ജങ്ഷന് സമീപം താമസിക്കുന്ന പരേതനായ ശിവൻകുട്ടിയുടെ കുടുംബത്തിനാണ് റലീസ്‌ സഹായമായത്. വൈദ്യുതി ബിൽ അടയ്ക്കാത്തവരുടെ വീട്ടിലേക്ക് പതിവുപോലെ കറണ്ട് കട്ട് ചെയ്യാൻ എത്തിയതായിരുന്നു റലീസ്‌. എന്നാൽ ശിവൻകുട്ടിയുടെ വീട്ടിൽ അദ്ദേഹം കണ്ട കാഴ്ച ഹൃദയഭേദകമായിരുന്നു. ശിവൻകുട്ടിയും ഭാര്യയും നേരത്തെ മരിച്ചുപോയിരുന്നു. അവരുടെ പ്ലസ് വൺ വിദ്യാർത്ഥിനിയായ മകളുടെയും ഏഴാം ക്ലാസുകാരനായ അനിയന്റെയും അവസ്ഥ വളരെ മോശമായിരുന്നു. നിലവിൽ ഇവരെ നോക്കുന്ന അവരുടെ കൊച്ചച്ചൻ ആകട്ടെ അപകടം പറ്റി കിടപ്പിലും. ഇതോടെയാണ് വൈദ്യുതി ബിൽ അടയ്ക്കാൻ പോലും സാധിക്കാത്ത അവസ്ഥയിലേക്ക് കുടുംബം എത്തിച്ചേർന്നത്.

ALSO READ: ജെഡിഎസ് എൻഡിഎക്കൊപ്പം നിൽക്കില്ല, കേരളത്തിൽ ഇടത് മുന്നണിക്കൊപ്പം: മന്ത്രി കെ കൃഷ്ണൻകുട്ടി

കുടുംബത്തിന്റെ അവസ്ഥ കണ്ട റലീസ്‌ സ്വന്തം പോക്കറ്റിൽനിന്ന് വൈദ്യുതി ബിൽ അടച്ചുനൽകി. ഒരു കൊല്ലത്തേക്കുള്ള ബില്ലായ 5000 രൂപയാണ് റലീസ്‌ അടച്ചത്. ഇതിലൂടെ നിർധനാവസ്ഥയിലായ കുടുംബത്തിന് തന്റെ നന്മയിലൂടെ ഒരു ചെറിയ വെളിച്ചം നൽകുകയാണ് റലീസ്‌ ചെയ്തത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News