‘നീല ട്രോളി ബാഗില്‍’ ട്രോളുമായി ലിന്റോ ജോസഫ് എംഎല്‍എ; ബാഗ് ആമസോണില്‍ കിട്ടുമോയെന്ന് ചോദ്യം

linto-joseph

പാലക്കാട്ടെ കോണ്‍ഗ്രസ് സ്ഥാനാർഥിക്ക് വേണ്ടി കുഴൽപ്പണമെത്തിയെന്ന് സംശയിക്കുന്ന നീല ട്രോളി ബാഗുമായി ബന്ധപ്പെട്ട് ട്രോളുമായി തിരുവമ്പാടി എംഎല്‍എ ലിന്റോ ജോസഫ്. നീല ട്രോളി ബാഗ് ആമസോണില്‍ കിട്ടുമോയെന്നും ഒരു സുഹൃത്തിന് കുറച്ച് വസ്ത്രങ്ങള്‍ വെക്കാന്‍ ആണെന്നും അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു.

നീല ട്രോളി ബാഗിന്റെ ചിത്രത്തോടൊപ്പമായിരുന്നു പോസ്റ്റ്. കോണ്‍ഗ്രസ് സ്ഥാനാർഥി രാഹുൽ മാങ്കൂട്ടത്തിൽ കോഴിക്കോട് നടത്തിയ വാർത്താസമ്മേളനത്തിൽ നീല ട്രോളി ബാഗ് ഉയർത്തി ഇതിലൊന്നുമില്ലെന്ന് അവകാശപ്പെട്ടിരുന്നു. എന്നാൽ സിസിടിവി ദൃശ്യങ്ങൾ അടക്കം പുറത്തുവന്നതോടെ രാഹുൽ ഹോട്ടിലിലുണ്ടായിരുന്നെന്നും അദ്ദേഹം ബാഗ് പിടിക്കുന്നതും തെളിഞ്ഞു. ഈ പശ്ചാത്തലത്തിലാണ് ലിന്റോയുടെ പോസ്റ്റ്.

Read Also: ‘മോര്‍ഫിങ് മാമാ’ ഇപ്പോഴും അവിടെ സേഫ് അല്ലേ; വിടി ബല്‍റാമിന് തഗ് മറുപടിയുമായി എഎ റഹീം

ചൊവ്വ രാത്രി പന്ത്രണ്ടിനായിരുന്നു സംഭവം നടന്നത്. തമിഴ്നാട് രജിസ്‌ട്രേഷൻ വണ്ടിയിൽ വൻ തോതിൽ പണം എത്തിച്ചുവെന്ന വിവരത്തെത്തുടർന്ന് കോൺഗ്രസ് നേതാക്കൾ താമസിച്ച ഹോട്ടൽ മുറികളിൽ പരിശോധന നടത്തുകയായിരുന്നു. കോൺഗ്രസ്‌ നേതാക്കളായ ബിന്ദുകൃഷ്‌ണ, ഷാനിമോൾ ഉസ്‌മാൻ എന്നിവരുടെ മുറികളിൽ പരിശോധന നടത്തി. റെയ്ഡിന് തൊട്ട് മുമ്പ് കോൺഗ്രസ് നേതാക്കളായ ഷാഫി പറമ്പിൽ, വി.കെ ശ്രീകണ്ഠൻ, ജ്യോതികുമാർ ചാമക്കാല എന്നിവർ ഹോട്ടലിന് പുറത്ത് പോയിരുന്നു. പാലക്കാട് വിതരണം ചെയ്യാനുള്ള പണമാണ് ഹോട്ടലിൽ എത്തിച്ചതെന്നാണ് സൂചന. തെരഞ്ഞെടുപ്പ്‌ ഉദ്യോഗസ്ഥരും പരിശോധനക്കെത്തിയിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News