ഗര്‍ജിക്കില്ല, ഉപദ്രവിക്കില്ല; മസാജ് ചെയ്താല്‍ സിംഹം പൂച്ചയാകും

സിംഹം എന്ന് കേട്ടാല്‍ മനസില്‍ ആദ്യം ഓടിയെത്തുന്നത് കാട്ടിലെ രാജാവായ രൗദ്ര ഭാവത്തിലുള്ള രൂപമാണ്. വിശന്നാല്‍ എന്തിനെയും കൊല്ലാന്‍ ക‍ഴിയുന്ന സാധുമൃഗങ്ങളെ ദയയേതുമില്ലാതെ വേട്ടയാടുന്ന ഇവറ്റകള്‍ മസാജ് ചെയ്യുന്നതിനാണെങ്കില്‍  പൂച്ചകളെ പോലെ കിടക്കും. ഇത്തരത്തില്‍ ഒരു രസകരമായ ചിത്രം വര്‍ഷങ്ങളായി പ്രചരിക്കുകയാണ്.
സൗത്ത് ആഫ്രിക്കയിലെ ജൊഹാനസ്‌ബെര്‍ഗിലെ ലയണ്‍ പാര്‍ക്കിലാണ് സംഭവം.

9 വയസുള്ള ജാമു എന്ന ആണ്‍ സിംഹമാണ് മസാജ് ചെയ്യുമ്പോള്‍ പൂച്ചക്കുട്ടിയെപ്പോലെ ട്രെയിനറിന് മുന്നില്‍ കിടന്നു കൊടുക്കുന്നത്. അമ്പത് വയസുകാരനായ ബ്രിട്ട് അലെക്‌സ് ലാരെന്‍റി ആണ് ജാമുവിന് മസാജ് ചെയ്യുന്നത്.

കാല്‍പാദം മസാജ് ചെയ്യുന്നതാണ് ജാമുവിന് പ്രിയം. കാല്‍പാദത്തില്‍ ക്രീം പുരട്ടി മസാജ് ചെയ്യാന്‍ അലക്‌സ് എത്തുമ്പോള്‍ പൂച്ചയെ പോലെ ജാമു മലര്‍ന്ന് കിടന്നുകൊടുക്കും. ഇത്തരത്തില്‍ മസാജ് ചെയ്യുന്നതിനിടെ 2010 ല്‍ എടുത്ത് ചിത്രം വര്‍ഷങ്ങള്‍ക്ക് ശേഷം പ്രചരിക്കപ്പെടുകയായിരുന്നു.

സിംഹം മാത്രമല്ല പൂച്ച, നായ, കടുവ തുടങ്ങിയ മൃഗങ്ങള്‍ക്കും മസാജ് ചെയ്യുന്നത് പ്രിയമാണ്. ഓമന മൃഗങ്ങളായ നായയോടും പൂച്ചയോടുമുള്ള സ്‌നേഹം യജമാനര്‍ മസാജ് ചെയ്ത് പ്രകടിപ്പിക്കാറുണ്ട്. ഇത്തരം മസാജ് അവറ്റകളെ മനുഷ്യരോട് കൂടുതല്‍ അടുപ്പിക്കും. മാത്രമല്ല അവയുടെ ശാരീരിക മാനസിക ആരോഗ്യത്തിനും മസാജിംഗ് ഗുണപ്രദമാണെന്നാണ് പറയപ്പെടുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News