‘ചരിത്ര വനിതകളേ അഭിനന്ദനം’, കപ്പടിച്ച ബാഴ്‌സലോണയിലെ പെൺപുലികളെ തേടി മെസിയുടെ സന്ദേശമെത്തി

ചരിത്ര വിജയത്തോടെ വനിതാ ചാമ്പ്യന്‍സ് കിരീടം നേടിയ ബാഴ്‌സലോണ താരങ്ങളെ അഭിനന്ദിച്ച് സൂപ്പർ താരം ലയണല്‍ മെസ്സി. തന്റെ ഇന്‍സ്റ്റഗ്രാം സ്റ്റോറിയിലൂടെയാണ് മെസ്സി ആശംസകള്‍ അറിയിച്ചത്. ‘അഭിനന്ദനങ്ങള്‍ ചാമ്പ്യന്‍സ്’ എന്ന ക്യാപ്ഷനോടെ താരങ്ങള്‍ കിരീടമുയര്‍ത്തി നില്‍ക്കുന്ന ചിത്രമാണ് മെസ്സി പങ്കുവെച്ചത്.

ALSO READ: ‘സമരം ചെയ്തതിന് ബിജെപി മാനേജ്‌മെന്റ് ഗ്രാൻഡ് വെട്ടിക്കുറച്ചു, പക്ഷെ തോറ്റുപോയില്ല’, പായൽ കപാഡിയ ഇന്ത്യൻ സിനിമയിൽ ചരിത്രം കുറിക്കുമ്പോൾ

ഏകപക്ഷീയമായ രണ്ട് ഗോളുകള്‍ക്കാണ് ഫൈനലിൽ ലിയോണിനെതിരെ ബാഴ്‌സയുടെ വിജയം. ഐതാന ബോണ്‍മാറ്റിയും അലക്‌സിയ പ്യൂട്ടയാസുമാണ് ബാഴ്‌സലോണയ്ക്ക് വേണ്ടി ഗോള്‍ കണ്ടെത്തിയത്. 63-ാം മിനിറ്റിലാണ് ബോണ്‍മാറ്റി വല കുലുക്കുന്നത്. പകരക്കാരിയായി എത്തിയ പ്യൂട്ടയാസ് ഇഞ്ച്വറി ടൈമിലാണ് രണ്ടാമത്തെ ഗോൾ കൂടി അടിച്ച് വിജയം ഉറപ്പിച്ചത്.

ALSO READ: ‘സിറ്റിയല്ല ഇത്തവണ മാഞ്ചസ്റ്റർ യുണൈറ്റഡ്’, എഫ്എ കപ്പില്‍ മുത്തമിട്ട് റെഡ് ആർമി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News