പരുക്ക്; ടീമിനൊപ്പം സഹ പരിശീലകനായി ലയണൽ മെസി

പരുക്കേറ്റെങ്കിലും ടീമിനൊപ്പം സഹ പരിശീലകനായി തുടരാൻ രജിസ്റ്റർ ചെയ്ത് ലയണൽ മെസി. പരുക്കേറ്റതിനാൽ ബൊളീവിയക്കെതിരെ കഴിഞ്ഞ ദിവസം നടന്ന മത്സരത്തിൽ താരം കളിച്ചിരുന്നില്ല.ലോകകപ്പ് യോഗ്യതാ മത്സരത്തിലാണ് മെസി സഹപരിശീലകനായത്.

ALSO READ:കടമക്കുടിയിലെ കൂട്ട ആത്മഹത്യക്ക് ശേഷവും ഭീഷണി തുടർന്ന് ലോൺ ആപ്പുകാർ; ബാങ്ക് അക്കൗണ്ടുകൾ ഇന്ന് പരിശോധിക്കും

ടീമിൽ ഇല്ലെങ്കിൽ ഡഗൗട്ടിലിരിക്കണമെങ്കിൽ പരിശീലക സംഘത്തിലുണ്ടാവണമെന്നാണ് ഫിഫയുടെ നിബന്ധന. ഈ നിബന്ധനയിലെ കണക്കിലെടുത്ത് മെസി താൻ സഹപരിശീലകനാവുകയാണെന്ന രേഖകൾ ഫിഫയ്ക്ക് സമർപ്പിച്ച് അനുമതി നേടി. മത്സരത്തിൽ ബൊളീവിയയെ മടക്കമില്ലാത്ത മൂന്ന് ഗോളുകൾക്ക് അർജൻ്റീന വീഴ്ത്തി.

ALSO READ:ഇവിടെ എന്തോ പ്രശ്നമാണ് എന്ന പരിഭ്രാന്തി ഉണ്ടാക്കരുത്, നമുക്ക് ഒറ്റക്കെട്ടായി നേരിടാം: മന്ത്രി പി എ മുഹമ്മദ് റിയാസ്

ഇക്വഡോറിനെതിരായ കഴിഞ്ഞ കളി മുഴുവൻ സമയവും കളിക്കാതെ മെസി തിരിച്ചു കയറിയിരുന്നു. തുടർന്നാണ് മെസിയുടെ ഫിറ്റ്നസ് പരിഗണിച്ച് താരത്തെ ടീമിൽ പരിഗണിക്കേണ്ടതില്ല എന്ന് പരിശീലകൻ തീരുമാനിച്ചത്. എന്നാൽ, താരം ടീമിനൊപ്പമുണ്ടാവണമെന്നും പരിശീലകൻ ആഗ്രഹിച്ചിരുന്നു. ഇതോടെയാണ് മെസി ഡഗൗട്ടിലിരിക്കാൻ അനുമതി നേടിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News