മെസിയും സൗദിയിലേക്ക്, അല്‍ ഹിലാലുമായി കരാര്‍ ഒപ്പിടും

ലയണല്‍ മെസി സൗദി ക്ലബുമായി കരാറില്‍ എത്തിയതായി റിപ്പോര്‍ട്ട്. മെസിയുമായി കരാറില്‍ ഒപ്പിട്ടതായും അടുത്ത സീസണില്‍ സൗദി ക്ലബില്‍ കളിക്കുമെന്നാണ് പുറത്തു വരുന്ന റിപ്പോര്‍ട്ടില്‍ പറയുന്നത്. പിഎസ്ജിയുമായുള്ള മെസിയുടെ കരാര്‍ അവസാനിക്കുക ജൂണ്‍ 30നാണ്. വന്‍ തുക നല്‍കിയാണ് മെസിയെ ക്ലബ്ബിലെത്തിച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍.

സൗദിയിലേക്കുള്ള അനധികൃത യാത്രയുടെ പേരില്‍ മെസിയെ പിഎസ്ജി രണ്ടാഴ്ചത്തേക്ക് സസ്പെന്റ് ചെയ്തിരുന്നു. സൗദി സന്ദര്‍ശനത്തിനിടെയാണ് കരാറില്‍ എത്തിയതെന്നാണ് റിപ്പോര്‍ട്ടുകള്‍. പോര്‍ച്ചുഗല്‍ താരം ക്രിസ്റ്റിയാനോ റൊണാള്‍ഡോ അടുത്തിടെ സൗദി ക്ലബ്ബായ അല്‍നാസറുമായി കരാറില്‍ ഒപ്പിട്ടിരുന്നു.ക്രിസ്റ്റ്യാനോയുടെ വരവോടെ സൗദി പ്രോ ലീഗിന് ഫുട്ബോള്‍ ലോകത്ത് പ്രധാന്യംകൂടി. മെസിയെക്കൂടി എത്തിച്ചാല്‍ ലീഗിന്റെ പ്രശസ്തിയും ജനപ്രീതിയും വര്‍ധിക്കുമെന്ന് സൗദി ഭരണകൂടം കണക്കുകൂട്ടുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News