സൂപ്പര്‍ താരം ലിയോണല്‍ മെസി മേജര്‍ ലീഗ് സോക്കറിലേക്ക്. അമേരിക്കന്‍ സോക്കര്‍ ലീഗ് ക്ലബായ ഇന്റര്‍മിയാമിയുമായാണ് താരം കരാറിലെത്തിയത്. ക്ലബ് ഉടമയും ഫുട്‌ബോള്‍ ഇതിഹാസവുമായ ഡേവിഡ് ബെക്കാമുമായ് നേരിട്ട് നടത്തിയ ഇടപെടലുകള്‍ക്ക് ഒടുവിലാണ് താരം ഇന്റര്‍ മിയാമിയുമായി കരാറിലെത്തിയത്
പി എസ് ജിയുമായി കരാര്‍ പൂര്‍ത്തിയാക്കിയ മെസിക്ക് ബാഴ്സലോണയിലേക്ക് മടങ്ങാനായിരുന്നു താല്‍പര്യം. ഇതിനായി ക്ലബ് പ്രസിഡന്റ് ജുവാന്‍ ലാപ്പോര്‍ട്ടയുടെ നേതൃത്വത്തില്‍ ചര്‍ച്ചകളും തുടങ്ങിവെച്ചിരുന്നു. എന്നാല്‍ സാമ്പത്തിക പ്രതിസന്ധി കാരണം മെസിക്ക് മുന്നില്‍ ഒരു കരാര്‍ വെക്കാന്‍ പോലും ബാഴ്സയ്ക്ക് സാധിച്ചില്ല. ഇതിനെ തുടര്‍ന്നാണ് ഡേവിഡ് ബെക്കാമിന്റെ ഉടമസ്ഥയിലുള്ള ക്ലബിലേക്ക് മെസി അപ്രതീക്ഷിതമായി കൂടുമാറിയത്. അനുവദിക്കപ്പെട്ട ശമ്പള ബില്ലിനുള്ളില്‍ മെസിയെ ലാ ലീഗയില്‍ രജിസ്റ്റര്‍ ചെയ്യാന്‍ സാധിക്കാത്തതും ബാഴ്‌സക്ക് താരത്തെ സൈന്‍ ചെയ്യുന്നതില്‍ വിലങ്ങ് തടിയായി.
ലയണല്‍ മെസി അമേരിക്കന്‍ ക്ലബ്ബ് ഇന്റര്‍ മിയാമിയിലേക്ക്?
ബാഴ്സലോണയ്ക്ക് വെല്ലുവിളി ഉയര്‍ത്തി മെസിയെ സ്വന്തമാക്കാന്‍ രണ്ട് പ്രീമിയര്‍ ലീഗ് ക്ലബുകളും രംഗത്തുണ്ടായിരുനന്. ചെല്‍സി, ന്യൂകാലസില്‍ യുണൈറ്റഡ് തുടങ്ങിയ ക്ലബുകളാണ് യുറോപ്പില്‍ നിന്ന് മെസിയെ തേടിയതെത്തിത്. മെസിക്കായി സൗദി ക്ലബ്ബായ അല്‍ ഹിലാലു ശക്തമായി രംഗത്തുണ്ടായിരുന്നു. ഇതിനിടെയാണ് അമേരിക്കന്‍ മേജര്‍ ലീഗ് സോക്കര്‍ ക്ലബായ ഇന്റര്‍ മിയാമി അപ്രതീക്ഷിതമായി മെസിയുമായി കരാറിലെത്തിയത്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here