നാലാം ക്ലാസ് ചോദ്യപേപ്പറിൽ ലയണൽ മെസ്സി: ത്രില്ലടിച്ച് വിദ്യാർത്ഥികൾ

നിങ്ങളുടെ പ്രിയതാരങ്ങളെ കുറിച്ചുള്ള ചോദ്യങ്ങൾ പരീക്ഷയിൽ ഉത്തരമെഴുതാൻ വന്നാൽ എന്താവും അവസ്ഥ. നിങ്ങൾ ചിന്തിച്ചിട്ടുണ്ടോ? എന്നാൽ അങ്ങിനെയൊരു കാഴ്ചയാണ് വെള്ളിയാഴ്ച നടന്ന നാലാം ക്ലാസ്സ് മലയാളം പരീക്ഷയുടെ ചോദ്യപ്പേപ്പറിൽ കണ്ടത്. അത് വേറെ ആരുടേയുമല്ല സാക്ഷാൽ ലയണല്‍ മെസ്സിയുടേതാണ്. ഒരു കുട്ടി മെസ്സി ആരാധകന്റെ മനസ്സിൽ ലഡു പൊട്ടാൻ ഇതിലും വലുത് എന്തെങ്കിലും വേണോ. 2022ലെ ഖത്തർ ലോകകപ്പ് ഉറക്കമൊഴിഞ്ഞ് കണ്ട കുഞ്ഞ് ഫാൻസുകാർക്ക് മെസ്സിയെ കുറിച്ച് എഴുതൽ അത്ര പ്രയാസമായിരുന്നില്ല.

‘ലോകപ്രസിദ്ധ ഫുട്ബാൾ താരം ലയണൽ മെസ്സിയുടെ ജീവചരിത്ര കുറിപ്പ് തയാറാക്കൂ’ -ലോകകപ്പുമായി മടങ്ങിയ പ്രിയതാരത്തിന്‍റെ ചിത്രം സഹിതമായിരുന്നു മലയാളം ചോദ്യപേപ്പറിലെ നാലാമത്തെ ചോദ്യം. മെസ്സിയുടെ ചിത്രവും, ജനനം, ഫുട്ബാൾ കരിയറിലെ പ്രധാന സംഭവങ്ങൾ, പുരസ്കാരങ്ങൾ തുടങ്ങിയ വിവരങ്ങളും ചോദ്യപ്പേപ്പറിൽ തന്നെ നൽകിയിരുന്നു. ഇത് വികസിപ്പിച്ച് ജീവചരിത്ര കുറിപ്പ് തയാറാക്കാനായിരുന്നു ചോദ്യം.

അതേസമയം, മെസ്സി മാത്രം പോരാ, ക്രിസ്റ്റ്യാനോ റൊണാള്‍ഡോയും നെയ്മറും കൂടി വേണമെന്നായിരുന്നു ആരാധകരായ കുട്ടി വിദ്യാർത്ഥികളുടെ പ്രതികരണം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News