മെസി- ഇന്‍റര്‍ മയാമി കരാര്‍ വിവരങ്ങള്‍ പുറത്ത്, കാരാര്‍ തുകയ്ക്കു പുറമെ ലാഭ വിഹിതവും

അര്‍ജന്‍റീനന്‍ ഫുട്ബോള്‍ താരം ലയണല്‍ മെസിയും യുഎസ് ഫുട്ബോൾ ക്ലബ് ഇന്‍റര്‍ മയാമിയുമായി ഒരുങ്ങുന്ന കരാറിന്‍റെ വിവരങ്ങള്‍ പുറത്തുവരുന്നു. ഫ്രഞ്ച് ക്ലബ്ബായ പാരിസ് സെയിന്‍റ് ജര്‍മ്മനില്‍ നിന്നെത്തുന്ന മെസിക്ക് 150 ദശലക്ഷം ഡോളർ (ഏകദേശം 1230 കോടി രൂപ) ആണ് പ്രതിഫലമെന്നാണ് വിവരം.  യുഎസ് ഡിജിറ്റൽ മാധ്യമമായ സ്പോർട്ടിക്കോയാണ് കരാര്‍ സംബന്ധിച്ച വിവരങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്.

മെസിയുടെ ശമ്പളം, ബോണസ്, ക്ലബ്ബിൽ മെസിക്ക് ലഭിക്കുന്ന ഓഹരി പങ്കാളിത്തം എന്നിവയെല്ലാം കൂടിച്ചേരുന്നതാണ് ഈ തുക. 2025 വരെയാണ് മെസിയുമായി കരാ‍ർ. ഇരുകൂട്ടർക്കും താൽപര്യമെങ്കിൽ ഒരു വർഷത്തേക്കു കൂടി കരാർ നീട്ടാനും സാധിക്കും.
ആപ്പിൾ, അഡിഡാസ്, ഫനാറ്റിക്സ് തുടങ്ങിയ കമ്പനികൾ മെസ്സിക്ക് ലാഭവിഹിതം വേറെ നല്‍കണം.  അഡിഡാസുമായി മെസിക്ക് ആജീവനാന്ത കരാറാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News