മെസിയുടെ പേരിൽ ഇനി വൈനും, ആഘോഷവേളകളെ ആനന്ദകരമാക്കാം ലിയോണൽ കളക്ഷനൊപ്പമെന്ന് താരം; ചിത്രങ്ങൾ പങ്കുവെച്ച് താരം

ഫുട്ബോൾ ഇതിഹാസം ലിയോണൽ മെസിയുടെ പേരിൽ ഇനി വൈനും ലഭ്യമാകും. എം ഡബ്ലിയു വൈൻ മേക്കേഴ്‌സ് ആണ് ഈ പുതിയ സംരംഭത്തിന് പിന്നിൽ. മെസി തന്നെയാണ് ഇക്കാര്യം സമൂഹ മാധ്യമങ്ങളിലൂടെ പുറത്തുവിട്ടത്. എം ഡബ്ലിയു വൈൻ മേക്കേഴ്‌സ് പുതിയതായി പുറത്തിറക്കിയതാണ് ലിയോണൽ വൈൻ കളക്ഷൻസ്. മെസിയുടെ ഒഫീഷ്യൽ അക്കൗണ്ടിൽ വൈൻ കളക്ഷന്റെ ചിത്രങ്ങൾ താരം പങ്കുവെച്ചിട്ടുണ്ട്.

ALSO READ: തെലുങ്കാനയിൽ ഇന്ന് വോട്ടെടുപ്പ്

‘എം ഡബ്ലിയു വൈൻ മേക്കേഴ്‌സിന് നന്ദിയുണ്ട് ലിയോണൽ വൈൻ കളക്ഷൻസ് പുറത്തിറക്കിയത്. മനോഹരമായ നിമിഷങ്ങൾ ഇനി നിങ്ങൾക്കെല്ലാവർക്കും ഈ വൈനിനൊപ്പം ആഘോഷിക്കാം. നന്ദിയുണ്ട് എം ഡബ്ലിയു വൈൻ മേക്കേഴ്‌സിന്. അതിശയകരമായ ലിയോണൽ കളക്ഷൻ പുറത്തിറക്കിയതിന്. ജീവിതത്തിലെ നല്ല നേരങ്ങൾ ഇനി നിങ്ങൾ എല്ലാവർക്കും ഈ വൈനിനൊപ്പം ആഘോഷിക്കാം’, വൈനിന്റെ ചിത്രങ്ങൾ പങ്കുവെച്ചുകൊണ്ട് മെസി കുറിച്ചു.

ALSO READ: കൊച്ചുമകന് വിദേശത്ത് പോകാന്‍ പണം നല്‍കിയില്ല; കിടപ്പുരോഗിയായ അച്ഛനെ മകന്‍ തീകൊളുത്തി കൊന്നു

അതേസമയം, ലോകകപ്പ് യോഗ്യത മത്സരങ്ങളുടെ തിരക്കിലാണ് ഇപ്പോൾ താരം. കഴിഞ്ഞ ദിവസം നടന്ന മത്സരത്തിൽ ബ്രസീലിനെതിരെ അർജന്റീന വിജയം നേടിയിരുന്നു. ബ്രസീലിൽ വെച്ച് നടന്ന മത്സരം കയ്യാങ്കളിയിൽ ആയിരുന്നു അവസാനിച്ചത്. അർജന്റീനിയൻ ആരാധകർക്ക് നേരെ ലാത്തി ഉപയോഗിച്ച ബ്രസീൽ പോലീസിനെതിരെ മെസി അടക്കമുള്ള താരങ്ങൾ രംഗത്തെത്തിയിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News