‘ആറ് ലോകകപ്പുകളില്‍ കളിച്ചു എന്ന് പറയാനായി മാത്രം മറ്റൊരു ലോകകപ്പില്‍ കളിക്കില്ല’, പ്രതികരിച്ച് ലയണൽ മെസി

ആറ് ലോകകപ്പുകളില്‍ കളിച്ചു എന്ന് പറയാനായി മാത്രം മറ്റൊരു ലോകകപ്പില്‍ കളിക്കില്ലെന്ന് ലയണൽ മെസി. രണ്ട് വർഷത്തിന് ശേഷം അമേരിക്കയിൽ നടക്കുന്ന ഫുട്‌ബോള്‍ ലോകകപ്പില്‍ കളിക്കുമോ എന്ന ചോദ്യത്തിന് ഇപ്പോൾ ഉത്തരം പറയാനാവില്ലെന്നും, ലോകകപ്പിന് ഇനിയും രണ്ട് വര്‍ഷമുണ്ട്. എന്താണ് സംഭവിക്കുകയെന്ന് പറയാനാകില്ലെന്നും മെസി പറഞ്ഞു.

ALSO READ: മഹാരാജയെ വിജയിപ്പിച്ച ലോകത്തിന്റെ എല്ലാ കോണിലുമുള്ള മലയാളികൾക്കും നന്ദി; കൊച്ചിയുടെ മനം കവർന്ന് വിജയ് സേതുപതി

‘റെക്കോർഡുകളും നേട്ടങ്ങളും സ്വന്തമാക്കുന്നത് സന്തോഷകരമാണ്. പക്ഷേ നേട്ടങ്ങൾക്ക് വേണ്ടി മാത്രം ബൂട്ടണിയില്ല. ശരിയായ സമയത്ത് വിരമിക്കൽ തീരുമാനമെടുക്കും, ഇഎസ്പിഎന്നിന് നല്‍കിയ അഭിമുഖത്തിൽ മെസ്സി കൂട്ടിച്ചേര്‍ത്തു.

ALSO READ: ‘പെപ്പെയുടെ റോളിലേക്ക് ഞാൻ’, അന്ന് അങ്കമാലി ഡയറീസ് ചെയ്തിരുന്നെങ്കിൽ അവരൊന്നും ഇന്ന് മലയാള സിനിമയിൽ ഇല്ല: ധ്യാൻ ശ്രീനിവാസൻ

അതേസമയം, എംഎല്‍എസ് ക്ലബ്ബ് ഇന്റര്‍ മയാമിയിലാണ് ക്ലബ്ബ് കരിയര്‍ അവസാനിപ്പിക്കാന്‍ ഉദ്ദേശിക്കുന്നതെന്ന് മെസ്സി നേരത്തേ വ്യക്തമാക്കിയിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News