ജൻമദിനത്തിൽ ഹാട്രിക് മധുരവുമായി മെസി

ജൻമദിനത്തിൽ ഹാട്രിക് ഗോൾ സ്വന്തമാക്കി ലയണൽ മെസി. മുന്‍ അര്‍ജന്‍റീനിയന്‍ താരം മാക്സി റോഡ്രിഗസിന്‍റെ വിടവാങ്ങല്‍ മത്സരത്തില്‍ തന്‍റെ ബാല്യകാല ക്ലബ്ബായ ന്യൂവെല്‍ ഓള്‍ഡ് ബോയ്സിനെതിരെ നടന്ന പ്രദര്‍ശന മത്സരത്തിലാണ് മെസി അര്‍ജന്‍റീനയുടെ നീലക്കുപ്പായത്തിൽ പിറന്നാൾ ദിനത്തിൽ ഹാട്രിക് സ്വന്തമാക്കിയത്. തൻ്റെ മുപ്പത്തിയാറാം ജന്മദിനത്തില്‍ നടന്ന മത്സരത്തില്‍ ആദ്യ പകുതിയിലായിരുന്നു മെസിയുടെ ഗോളുകൾ.

Also Read: ഭാഗ്യം തുണച്ചത് കോഴിക്കോട് സ്വദേശിയെ; പേര് വെളിപ്പെടുത്താതെ കോടിപതി

കളി തുടങ്ങി നാലാം മിനിറ്റില്‍ തന്നെ മെസി എതിരാളികളുടെ ഗോൾ വല കുലുക്കി. ബോക്സിന് പുറത്തു നിന്ന് ലഭിച്ച ഫ്രീകിക്കില്‍ ഇടംകാല്‍ കൊണ് പന്ത് മനോഹരമായി വലയിലെത്തിച്ചു. ആദ്യ പകുതി തീരുന്നതിന് മുമ്പ് രണ്ട് ഗോളുകള്‍ കൂടി നേടി മെസി ഹാട്രിക്ക് തികച്ചു.

മെസിയുടെ ജന്‍മനാടായ റൊസാരിയോയിലെ മാഴ്സെലോ ബിയെല്‍സ സ്റ്റേഡിയത്തില്‍ തടിച്ചു കൂടിയ 42000 കാണികള്‍ മെസിക്ക് ഹാപ്പി ബര്‍ത്ത് ഡേ നേർന്നു കൊണ്ടാണ് താരത്തെ വരവേറ്റത്. അര്‍ജന്‍റീന ടീമില്‍ മെസിക്കൊപ്പം സഹതാരങ്ങളായ എയ്ഞ്ചല്‍ ഡി മരിയ, മാര്‍ട്ടിന്‍ ഡിമിഷെല്‍സ് അടുത്ത സുഹൃത്തും സഹതാരവുമായിരുന്ന സെര്‍ജിയോ അഗ്യൂറോ എന്നിവരും മത്സരത്തിൽ ബൂട്ടണിഞ്ഞു.

ഏറെക്കാലത്തിനുശേഷമാണ് ജന്‍മനാട്ടില്‍ പിറന്നാള്‍ ആഘോഷിക്കുന്നതെന്ന് മെസി പറഞ്ഞു. ലോക ചാമ്പ്യനായി റൊസാരിയോയില്‍ തിരിച്ചെത്താനായത് ഏറെ സന്തോഷമുള്ള കാര്യമാണെന്നും മെസി പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News