ലയണല്‍ മെസി അമേരിക്കന്‍ ക്ലബ്ബ് ഇന്റര്‍ മിയാമിയിലേക്ക്?

അര്‍ജന്റീന സൂപ്പര്‍ താരം ലയണല്‍ മെസി അമേരിക്കന്‍ ക്ലബ്ബ് ഇന്റര്‍ മിയാമിയിലേക്ക് പോകുന്നതായി റിപ്പോര്‍ട്ട്. മുന്‍ ഇംഗ്ലണ്ട് ഇതിഹാസ താരം ഡേവിഡ് ബെക്കാമിന്റെ ഉടമസ്ഥതയിലുള്ള ക്ലബിലേക്ക് മെസി എത്തുന്നത്. സ്പാനിഷ് ക്ലബ്ബ് ബാഴ്‌സലോണയേയും സൗദി അറേബ്യ ക്ലബ്ബ് അല്‍ ഹിലാലിനെയും ഒഴിവാക്കിയാണ് താരം ഇന്റര്‍ മിയാമിയിലേക്ക് ചേക്കേറാനൊരുങ്ങുന്നത്.

Also read- ഒന്നര വര്‍ഷത്തിന് ശേഷം നാട്ടിലെത്തി; മകനെ കണ്ട് പൊട്ടിക്കരഞ്ഞ് അമ്മ; ഒരു കോടിയിലേറെപ്പേര്‍ കണ്ട വീഡിയോ

അര്‍ജന്റീനയിലെ പ്രമുഖ മാധ്യമപ്രവര്‍ത്തകന്‍ ഹെര്‍നാന്‍ കാസിലോയാണ് ഈ വാര്‍ത്ത പുറത്തുവിട്ടത്. മാസങ്ങള്‍ക്ക് മുമ്പ് തന്നെ ഇത് സംബന്ധിച്ച് ബെക്കാം, മെസിയുമായി ചര്‍ച്ച നടത്തിയിരുന്നുവെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. നാല് വര്‍ഷത്തേക്ക് പ്രതിവര്‍ഷം 54 ദശലക്ഷം ഡോളറിന്റെ (ഏകദേശം 445 കോടി രൂപ) ഓഫറാണ് മയാമി, മെസിക്ക് മുന്നില്‍ വെച്ചിരിക്കുന്നത്.

Also Read- ‘ഉള്ളിലുള്ള നെഗറ്റീവുകളെല്ലാം ഉപയോഗിക്കുന്നത് സിനിമയില്‍ വില്ലത്തരം കാണിക്കാന്‍; വേണമെങ്കില്‍ ദിനോസറായിട്ടും അഭിനയിക്കും’: ഷൈന്‍ ടോം ചാക്കോ

ഫ്രഞ്ച് ക്ലബ്ബ് പിഎസ്ജി വിട്ട മെസിക്കായി സൗദി അറേബ്യന്‍ ക്ലബ്ബ് അല്‍ ഹിലാല്‍ വമ്പന്‍ ഓഫറുമായി രംഗത്തുണ്ടായിരുന്നു. അല്‍ ഹിലാല്‍ ഏകദേശം 3270 കോടി രൂപയാണ് മെസിക്കായി വാഗ്ദാനം ചെയ്തത്. പിന്നാലെ ബാഴ്‌സലോണയും താരത്തിനായി രംഗത്തെത്തി. കഴിഞ്ഞ ദിവസം മെസിയുടെ പിതാവും ഫുട്ബോള്‍ ഏജന്റുമായ യോര്‍ഗെ മെസി ബാഴ്സലോണ പ്രസിഡന്റ് യൊഹാന്‍ ലാപോര്‍ട്ടെയുമായി ചര്‍ച്ചനടത്തുകയും ചെയ്തിരുന്നു. മെസി ബാഴ്സയിലേക്ക് മടങ്ങാനാണ് ആഗ്രഹിക്കുന്നതെന്ന് ഈ കൂടിക്കാഴ്ചയ്ക്ക് ശേഷം യോര്‍ഗെ മെസി പ്രതികരിക്കുകയും ചെയ്തിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News