ക്രിസ്റ്റ്യാനോയ്ക്ക് നല്‍കിയതിന്റെ ഇരട്ടി മെസിക്ക് നല്‍കാന്‍ അല്‍ ഹിലാല്‍

പിഎസ്ജിയുടെ അര്‍ജന്റീനന്‍ സൂപ്പര്‍ താരം ലയണല്‍ മെസിയെ മോഹവില നല്‍കി സ്വന്തമാക്കാന്‍ നീക്കങ്ങളുമായി സൗദി അറേബ്യന്‍ ക്ലബ്ബായ അല്‍ ഹിലാല്‍. ഫ്രഞ്ച് ക്ലബില്‍ നിന്നും മെസ്സിയെ ഏഷ്യയിലെത്തിക്കാന്‍ എത്ര പണം വേണമെങ്കിലും മുടക്കാന്‍ തയ്യാറായാണ് അല്‍ ഹിലാല്‍ നീക്കങ്ങള്‍ സജീവമാക്കുന്നത്. സ്പാനിഷ് മാധ്യമമായ മാര്‍ക്കയാണ് ഈ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. മാധ്യമ പ്രവര്‍ത്തകനായ ഫാബ്രിസിയോ റൊമാനോയും ഇക്കാര്യം ട്വീറ്റ് ചെയ്തിട്ടുണ്ട്.

ഏകദേശം 3600 കോടി രൂപയാണ് (400 മില്യണ്‍ യൂറോ)അല്‍ ഹിലാല്‍ മെസ്സിയ്ക്ക് വേണ്ടി മുടക്കാന്‍ തയ്യാറായി നില്‍ക്കുന്നത്. അടുത്ത സീസണില്‍ മെസ്സി പിഎസ്ജി വിട്ട് പുതിയ ക്ലബ്ബില്‍ ചേരുമെന്ന അഭ്യൂഹങ്ങള്‍ ശക്തമായിരിക്കെയാണ് പുതിയ വാര്‍ത്ത വരുന്നത്. പിഎസ്ജി വിടാനൊരുങ്ങുന്ന മെസിയെ സ്വന്തമാക്കാന്‍ അദ്ദേഹത്തിന്റെ മുന്‍ ക്ലബ്ബായ ബാഴ്സലോണയും രംഗത്തുണ്ട്.

മെസി അല്‍ ഹിലാലിന്റെ ഓഫര്‍ സ്വീകരിക്കുകയാണെങ്കില്‍ അത് പുതിയൊരു റെക്കോര്‍ഡിന് വഴി വെയ്ക്കും. ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന കരാര്‍ തുകയായി ഇത് മാറും. നിലവില്‍ പോര്‍ച്ചുഗല്‍ താരം ക്രിസ്റ്റ്യാനോയ്ക്ക് റൊണാള്‍ഡോയാണ് ഉയര്‍ന്ന കരാര്‍ തുക ലഭിച്ച താരം. പക്ഷേ യൂറോപ്പില്‍ തന്നെ തുടരാനാണ് മെസിയുടെ തീരുമാനമെന്നാണ് നിലവില്‍ സൂചനകള്‍. അങ്ങനെയാണെങ്കില്‍ മെസ്സി തന്റെ മുന്‍ ക്ലബായ ബാഴ്സലോണയിലേക്ക് ചേക്കേറാനാണ് സാധ്യത.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News