വീണ്ടും റെക്കോർഡുകൾ എഴുതിച്ചേർത്ത് കാൽപന്തുകളിയുടെ രാജകുമാരൻ

lionel messi

ലോകകപ്പ് യോഗ്യതാ മത്സരത്തിൽ പെറുവിനെതിരെ ഏകപക്ഷീയമായ ഒരു ഗോളിന് അർജന്റീന വിജയിച്ചു. ഗോള്‍രഹിതമായ ആദ്യ പകുതിക്ക് ശേഷം 55-ാം മിനിറ്റില്‍ തകർപ്പന്‍ വോളിയിലൂടെയാണ് ലൗട്ടാരോ മാര്‍ട്ടിനസ് ആണ് അർജന്റീനക്കായി ​വലകുലിക്കിയത്. സൂപ്പര്‍ താരം ലയണല്‍ മെസ്സിയുടെ അസിസ്റ്റിലാണ് ലൗട്ടാരോ മാര്‍ട്ടിനസ് വിജയ​ഗോൾ നേടിയത്.

ഇതോടെ മറ്റൊരു റെക്കോർഡും മെസ്സി തന്റെ സ്വന്തം പേരിലാക്കുകയും ചെയ്തു. രാജ്യാന്തര മത്സരങ്ങളില്‍ ഏറ്റവും കൂടുതല്‍ അസിസ്റ്റ് നല്‍കിയ താരമെന്ന ബഹുമതിയാണ് ഇതോടെ മെസ്സി സ്വന്തം പേരില്‍ എഴുതി ചേര്‍ത്തത്. അമേരിക്കന്‍ ഇതിഹാസം ലാന്‍ഡന്‍ ഡൊണോവനൊപ്പമാണ് മെസ്സി ഇപ്പോൾ എത്തിയിരിക്കുന്നത്.

Also Read: കൊമ്പൻമാരെന്ന വമ്പില്ലെങ്കിലും ഇവിടെ കൂട്ടിനൊന്നുണ്ട് ജയം, സന്തോഷ് ട്രോഫിയിൽ വിജയത്തുടക്കത്തോടെ കേരളം

ഫുട്‌ബോള്‍ ചരിത്രത്തിലെ ഏറ്റവും കൂടുതല്‍ അന്താരാഷ്ട്ര അസിസ്റ്റുകൾ നൽകിയവരുടെ കൂട്ടത്തൽ ഇനി ലാന്‍ഡന്‍ ഡൊണോവനൊപ്പം ലയണൽ മെസ്സി എന്ന പേരും കാണും. ഇരുവരും 58 അസിസ്റ്റുകളാണ് ചെയ്തിട്ടുള്ളത്.

ഇടതു വിങ്ങില്‍ നിന്നും മെസ്സി നല്‍കിയ മികച്ചൊരു ക്രോസ്സ് മനോഹരമായ വോളിയിലൂടെ ലൗട്ടാരോ മാര്‍ട്ടിനെസ് ഗോളാക്കി മാറ്റുകയായിരുന്നു. ഈ വിജയത്തോടെ ലോകകപ്പ് യോ​ഗ്യതാ മത്സരത്തിൽ പോയിന്റ് പട്ടികയില്‍ ഒന്നാം സ്ഥാനത്തുള്ള അര്‍ജന്റീന ലീഡ് അഞ്ചാക്കി ഉയര്‍ത്തിയിരിക്കുകയാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here