ലയണൽ മെസ്സി സൗദിയിൽ

ഫ്രഞ്ച് ക്ലബായ പിഎസ്ജിയുടെ സൂപ്പർതാരവും അർജന്റീനൻ ഫുട്ബോൾ ടീം നായകനായ ലയണൽ മെസ്സി കുടുംബത്തോടൊപ്പം സന്ദർശനത്തിനായി സൗദി അറേബ്യയിലെത്തി. മെസ്സിയുടെ സന്ദർശനത്തിൻ്റെ ഞെട്ടലിലാണ് പിഎസ്ജി അധികൃതരും ആരാധകരും. താരം സൗദിയിലേക്ക് പോയത് ക്ലബിന്റെ അനുമതിയില്ലാതെയാണെന്ന ആക്ഷേപം ഉയർന്നിട്ടുണ്ട്. മാനേജർ ക്രിസ്റ്റഫ് ഗാട്ട്‍ലിയറും സ്​പോർട്ടിങ് അഡ്വൈസർ ലൂയിസ് കാമ്പോസും യാത്രക്ക് അനുമതി നൽകിയിരുന്നില്ലെന്നാണ് ഫ്രഞ്ച് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.

സൗദി ടൂറിസം മന്ത്രാലയത്തിന്റെ അംബാസിഡറായ മെസ്സി ഭാര്യ അന്റൊണേല റൊ​ക്കൂസോക്കും മക്കളായ മറ്റിയോ, തിയാഗോ, സിറൊ എന്നിവർക്കുമൊപ്പം ടൂറിസം കേന്ദ്രങ്ങൾ സന്ദർശിക്കുന്ന ചിത്രങ്ങൾ സമൂഹ മാധ്യമങ്ങളിൽ വൈറലാവുകയാണ്. ടൂറിസം മന്ത്രി അഹമ്മദ് അൽ ഖത്തീബ് ഇതിന്റെ ചിത്രങ്ങൾ ട്വിറ്ററിൽ പങ്കുവെച്ച് താരത്തെയും കുടുംബ​ത്തെയും സൗദിയിലേക്ക് സ്വാഗതം ചെയ്തു. 2022 മേയ് മാസം സുഹൃത്തുക്കൾക്കൊപ്പവും മെസ്സി സൗദിയിലെത്തിയിരുന്നു.

മെസ്സിയെ ടീമിലെത്തിക്കാനായി സൗദിയിലെ അൽ ഹിലാൽ ക്ലബ് 400 ദശലക്ഷം യൂറോ വാഗ്ദാനം ചെയ്തെന്ന റിപ്പോർട്ടുകൾ കഴിഞ്ഞ മാസം പുറത്തുവന്നിരുന്നു. ജൂണിൽ പിഎസ്ജിയുമായുള്ള കരാർ അവസാനിക്കുന്ന താരം ബാഴ്സലോണയിലേക്ക് തിരിച്ചുപോകുമെന്നാണ് കരുതുന്നത്. അതിനിടയിലാണ് മെസ്സി സൗദി ക്ലബിൽ ചേരുമെന്ന വാർത്തകൾക്ക് ശക്തി പകരുന്ന തരത്തിൽ താരം സൗദി സന്ദർശിച്ചിരിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News