കരാര്‍ പുതുക്കില്ല; ലയണല്‍ മെസി പിഎസ്ജി വിടുമെന്ന് റിപ്പോര്‍ട്ട്

ലയണല്‍ മെസി സീസണ്‍ അവസാനത്തോടെ പിഎസ്ജി വിടുമെന്ന് റിപ്പോര്‍ട്ട്. പിതാവും ഏജന്റുമായ ഹോര്‍ഗെ മെസി ഫ്രഞ്ച് ക്ലബ്ബിനെ നിലപാട് അറിയിച്ചതായാണ് വിവരം. അനുവാദമില്ലാതെ സൗദി സന്ദര്‍ശിച്ചതിന് മെസിയെ ക്ലബ്ബ് സസ്‌പെന്‍ഡ് ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് മെസി പിഎസ്ജി വിടുന്നുവെന്ന വാര്‍ത്തവരുന്നത്. പിഎസ്ജിയുമായുള്ള മെസിയുടെ കരാര്‍ അടുത്ത മാസം അവസാനിക്കും.

സൗദി സന്ദര്‍ശനത്തിന് മെസി അനുമതി തേടിയിരുന്നുവെങ്കിലും ക്ലബ്ബ് അത് നിരസിച്ചിരുന്നു. ഇത് വകവെയ്ക്കാതെയാണ് മെസി സൗദി സന്ദര്‍ശിച്ചത്. ഇതിന് പിന്നാലെയായിരുന്നു മെസിയെ രണ്ടാഴ്ചത്തേക്ക് സസ്‌പെന്‍ഡ് ചെയ്തുകൊണ്ടുള്ള ക്ലബ്ബിന്റെ നടപടി. സസ്‌പെന്‍ഷന്‍ കാലയളവില്‍ മെസിക്ക് ക്ലബ്ബിന് കീഴില്‍ കളിക്കാനോ പരിശീലനം നടത്താനോ സാധിക്കില്ല. ഈ സമയത്തെ ശമ്പളവും ലഭിക്കില്ലെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News