ഫിഫ ദ ബെസ്റ്റ് പുരസ്‌കാരം വീണ്ടും ലയണല്‍ മെസിക്ക്‌; നേട്ടം എംബാപ്പെയും ഹാലണ്ടിനെയും മറികടന്ന്

2023 ലെ മികച്ച ഫുട്‌ബോള്‍ താരത്തിനുള്ള ഫിഫ ദ ബെസ്റ്റ് പുരസ്‌കാരം ഇന്റര്‍ മയാമിയുടെ അര്‍ജന്റീന താരം ലയണല്‍ മെസിക്ക്‌. അന്തിമ പട്ടികയില്‍ മാഞ്ചെസ്റ്റര്‍ സിറ്റിയുടെ നോര്‍വെ താരം എര്‍ലിങ് ഹാളണ്ട്‌, പിഎസ്ജിയുടെ ഫ്രഞ്ച് താരം കിലിയന്‍ എംബാപ്പെ എന്നിവരെ പിന്തള്ളിയാണ് മെസിയുടെ നേട്ടം. ബാഴ്‌സലോണയുടെ സ്പാനിഷ് താരം അയ്താന ബോണ്‍മതിയാണ് മികച്ച വനിതാ താരം.

ALSO READ: സൗഹൃദം നടിച്ച്‌ ഓട്ടോറിക്ഷയിൽ കയറ്റി മാലമോഷണം; വയനാട്ടിൽ മൂന്ന് അന്തർ സംസ്ഥാന മോഷ്ടാക്കൾ പിടിയിൽ

ഇത് 8–ാം തവണയാണ് മികച്ച ലോക താരത്തിനുള്ള ഫിഫയുടെ പുരസ്കാരം മെസ്സിയെ തേടിയെത്തുന്നത്. 2022 ഡിസംബര്‍ 19 മുതല്‍ 2023 ഓഗസ്റ്റ് 20 വരെയുള്ള കാലയളവിലെ പ്രകടനമാണ് മെസിയെ പുരസ്‌കാരത്തിന് അർഹനാക്കിയത്.

ALSO READ: രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ ന്യായ് യാത്ര ഇന്ന് നാഗാലാന്റിൽ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News