ഓടുന്ന സ്‌കൂട്ടറില്‍ യുവാക്കളുടെ ലിപ്പ്ലോക്ക്; പക്ഷെ ക്യാമറ ചതിച്ചു

യുപിയില്‍ ഓടുന്ന സ്‌കൂട്ടറിലിരുന്ന് ചുംബിക്കുന്ന യുവാക്കളുടെ വീഡിയോ  സോഷ്യൽ മീഡിയയിൽ ശ്രദ്ധേയമായിരിക്കുകയാണ്.ഒരാള്‍ വാഹനമോടിക്കുന്നതും രണ്ട് യുവാക്കൾ പരസ്പരം ചുംബിക്കുന്നും വീഡിയോയിൽ കാണാം. ഉത്തർപ്രദേശിലെ രാംപൂരിലാണ് സംഭവം.

ട്രിപ്പിൾ റൈഡിങ് നിയമവിരുദ്ധമായിരിക്കേ മൂന്നു പേരാണ് ഒരു സ്‌കൂട്ടറിൽ സഞ്ചരിച്ചത്. സ്‌കൂട്ടറിൽ ഇരുന്നവരാരും ഹെൽമെറ്റ് ധരിച്ചിരുന്നില്ലെന്നും ദൃശ്യങ്ങളില്‍ വ്യക്തമാണ്. ‘രാംപൂർ വികാസ് പ്രധികരൻ’ എന്ന ബോർഡിന് കീഴിലൂടെ മൂവരും സ്‌കൂട്ടറിൽ പോകുന്നതും, ഒടുവിൽ പുറകിലെ രണ്ടാൺകുട്ടികൾ പരസ്പരം ചുംബിക്കുന്നതും വീഡിയോ ക്ലിപ്പിൽ കാണാം.

പല തരത്തിലുള്ള റോഡ് നിയമങ്ങള്‍ യുവാക്കള്‍ ലംഘിച്ചതായി വീഡിയോയില്‍ വ്യക്തമായതോടെ കളി കാര്യമായി.  റാംപൂരിലെ സിവിൽ ലൈൻസ് ഏരിയയിൽ വെച്ച നടന്ന സംഭവം ഏത് ദിവസമാണുണ്ടായതെന്ന് അറിയില്ലെന്നും, എന്നാൽ മൂവരെയും കണ്ടെത്തുകയും നിയമ നടപടികൾ സ്വീകരിക്കുമെന്നും യുപി പൊലീസ് വ്യക്തമാക്കി.

യുവാക്കളുടെ വാഹനത്തിന്  പിന്നാലെയുണ്ടായിരുന്ന ചിലയാളുകളാണ് ഈ ദൃശ്യങ്ങൾ ക്യാമറയിൽ പകർത്തിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News