ഹരിയാനയിലെ ഗുരുഗ്രാമില്‍ ഫുട്‌ബോള്‍ മത്സരത്തിനിടയിടയില്‍ കുട്ടികള്‍ തമ്മിലുണ്ടായ തര്‍ക്കത്തിനിടയിലാണ് അപ്രതീക്ഷിത സംഭവം. ഗുരുഗ്രാമിലെ ഹൗസിംഗ് സൊസൈറ്റിയില്‍ 12 വയസുകാരായ കുട്ടികള്‍ തമ്മില്‍ തര്‍ക്കമുണ്ടായി. ഇതിനിടയിലാണ് ഇവരിലൊരാളുടെ പിതാവും മദ്യവ്യവസായിയുമായ പ്രതീക് സച്ച്‌ദേവ് മറ്റേ കുട്ടിയുടെ നേര്‍ക്ക് തോക്കു ചൂണ്ടുകയായിരുന്നു. പെട്ടെന്ന് തന്നെ ഇയാളുടെ ഭാര്യ സമയോചിതമായി ഇടപെടുകയും വലിയ ദുരന്തം ഒഴിവാകുകയുമായിരുന്നു.
ALSO READ: പിറന്നാൾ ആഘോഷത്തിനിടെ സ്വന്തം തോക്കിൽ നിന്നും വെടിയേറ്റ് യുഎസിൽ ഇന്ത്യൻ വിദ്യാർത്ഥി മരിച്ചു
ലഗൂണ്‍ അപ്പാര്‍ട്ട്‌മെന്റിലെ ഡിഎല്‍എഫ് ഫേസ് 3യില്‍ ഇക്കഴിഞ്ഞ ചൊവ്വാഴ്ചയായിരുന്നു സംഭവം. സച്ച്‌ദേവിന്റെ മകന്‍ വീട്ടിലെത്തിയാണ് താന്‍ മറ്റൊരു കുട്ടിയുമായി വഴക്കിട്ടതിനെ കുറിച്ച് പറഞ്ഞത്. ഇതേതുടര്‍ന്നാണ് ആയുധവുമായി ഇയാള്‍ മറ്റേ കുട്ടിയെ തേടി എത്തിയത്. സംഭവത്തിന് പിന്നാലെ കുട്ടി മാനസികമായി തകര്‍ന്ന നിലയിലാണ്. പാര്‍ക്കിലോ പുറത്തുപോകാനോ കഴിയാത്ത അവസ്ഥയിലായി തന്റെ മകന്‍ എന്നാണ് കരണ്‍ ലോഹിയ പറയുന്നത്.
ALSO READ: മോദി എങ്ങനെ കുരുക്കഴിക്കും? അദാനിക്കുള്ള അറസ്റ്റ് വാറണ്ടിൽ പെട്ട് കേന്ദ്രസർക്കാർ
സംഭവത്തിന് പിന്നാലെ കരണ്‍ ലോഹിയ നല്‍കിയ പരാതിയെ തുടര്‍ന്ന് സച്ച്‌ദേവയെ പൊലീസ് അറസ്റ്റ് ചെയ്ത് ഇയാളുടെ തോക്ക് പിടിച്ചെടുത്തു. ഇയാള്‍ക്ക് പിന്നീട് ജാമ്യം ലഭിച്ചു. ഇയാള്‍ അന്വേഷണത്തോട് സഹകരിക്കുന്നുണ്ടെന്ന് പൊലീസ് പറഞ്ഞു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here