അതിര്‍ത്തി വഴി ഒമാനിലേക്ക് കടത്താന്‍ ശ്രമിച്ച മദ്യകുപ്പികള്‍ പിടികൂടി

അതിര്‍ത്തി പോസ്റ്റ് വഴി ഒമാനിലേക്ക് കടത്താന്‍ ശ്രമിച്ച ആയിരക്കണക്കിന് മദ്യക്കുപ്പികള്‍ ഒമാന്‍ കസ്റ്റംസ് ഡിപ്പാര്‍ട്ടമെന്റ് പിടിച്ചെടുത്തു .ഒമാനിലെ ബുറൈമി അതിര്‍ത്തി ചെക് പോസ്റ്റായ ഹഫീത് വഴി ഒമാനിലേക്ക് കടത്താന്‍ ശ്രമിച്ച പതിനായിരത്തോളം മദ്യകുപ്പികളാണ് ഒമാന്‍ കസ്റ്റംസ് പിടിച്ചെടുത്ത് കള്ളക്കടത്തു ശ്രമം വിഫലമാക്കിയത്.

Also Read: വ്യവസായങ്ങളുടെ ഹബ്ബായി കേരളം മാറും; കൂടുതൽ നിക്ഷേപത്തിന് നീറ്റാ ജലാറ്റിൻ ഗ്രൂപ്പ്; കൂടിക്കാഴ്ച നടത്തി മന്ത്രി പി രാജീവ്

ഇരുമ്പിന്റെയും ജിപ്സത്തിന്റെയും വസ്തുക്കളുമായി ട്രക്കില്‍ ഭദ്രമായി ഒളിപ്പിച്ച 24,000 ലധികം മദ്യ കുപ്പികള്‍ ആണ് ഹഫീത് പോര്‍ട്ട് കസ്റ്റംസ് പിടിച്ചെടുത്തത്. ഇതുമായി ബന്ധപെട്ടു അന്വേഷണം നടന്നു വരികയാണെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News