കൈക്കൂലിയായി എക്സൈസ് ഉദ്യോഗസ്ഥർ വാങ്ങിയ മദ്യം പിടിച്ചെടുത്തു

എക്സൈസ് ഉദ്യോഗസ്ഥർ കൈക്കൂലിയായി വാങ്ങിയ മദ്യം പിടിച്ചെടുത്തു. കൊച്ചിയിൽ വിജിലൻസ് നടത്തിയ പരിശോധനയിലാണ് 4 ലിറ്റർ മദ്യം പിടികൂടിയത്. തൃപ്പൂണിത്തുറ പേട്ടയിലെ ബീവറേജസ് കോർപ്പറേഷൻ വെയർഹൗസ് ഓഫീസില്‍ ചുമതലയിലുണ്ടായിരുന്ന എക്സൈസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ ഉനൈസ് അഹമ്മദ്, എക്സൈസ് പ്രിവന്‍റീവ് ഓഫീസർ സാബു കുര്യാക്കോസ് എന്നിവരില്‍ നിന്നാണ് രണ്ടു ലിറ്റർ വീതം മദ്യം പിടിച്ചെടുത്തത്.

എറണാകുളം വിജിലൻസ് ഡിവൈഎസ്പി എന്‍ ആര്‍ ജയരാജ്, ഇൻസ്പെക്ടർ സിയാ ഉൽ ഹഖ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു മിന്നല്‍ പരിശോധന.വെയര്‍ ഹൗസില്‍ നിന്നും ബിവറേജസ് ഔട്ട്ലെറ്റുകളിലേക്ക് കൊണ്ടുപോകുന്ന ലോഡുകളില്‍ നിന്ന് കൈക്കൂലിയായി വാങ്ങിയ മദ്യമാണ് പിടിച്ചെടുത്തത്.

also read: പിക്കപ്പ് വാനിൽ ചാക്കിൽ കെട്ടി സൂക്ഷിച്ച നിലയിൽ; നിരോധിത പുകയില ഉത്പന്നങ്ങൾ പിടികൂടി

അതേസമയം കാസർകോട് നിരോധിത പുകയില ഉത്പന്നങ്ങൾ പിടികൂടി. കോഴിക്കോട് സ്വദേശികളായ രണ്ട് പേർ പൊലീസിൻ്റെ പിടിയിലായി. കോഴിക്കോട് വെള്ളിപ്പറമ്പ് സ്വദേശി എൻ പി അസ്കർ അലി കോഴിക്കോട് പന്നിയങ്കര സ്വദേശി സിദ്ദീഖ് എന്നിവരെയാണ് കുമ്പള പൊലീസ് പിടികൂടിയത്. ഇരുവരുടെ കൈയ്യിൽ നിന്നും 4,82,514 പാക്കറ്റ് പുകയില ഉൾപ്പന്നങ്ങൾ പിടി കൂടി. മൊഗ്രാലിൽ വെച്ചാണ് അസ്കറിനെ പിടികൂടിയത്.പിക്കപ്പ് വാനിൽ ചാക്കിൽ കെട്ടി സൂക്ഷിച്ച നിലയിലായിരുന്നു പുകയില ഉൽപ്പന്നങ്ങൾ. കർണ്ണാടകയിൽ നിന്നു കോഴിക്കോട്ടേക്ക് കടത്തുകയായിരുന്നു പുകയില ഉൽപ്പന്നങ്ങൾ. സിദ്ദീഖലിയെ കുമ്പള ദേശീയ പാതയിൽ വെച്ചാണ് പിടിച്ചത്.പുകയില ഉൽപ്പന്നങ്ങൾ പിക്കപ്പ് വാനിൽ കടത്താനായിരുന്നു ശ്രമം. രണ്ടിടങ്ങളിൽ നിന്ന് പിടിയിലായ പുകയില ഉൽപ്പന്നങ്ങൾക്ക് 50 ലക്ഷം രൂപ വില വരും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News