മദ്യനയക്കേസ്; അരവിന്ദ് കെജ്രിവാളിന്റെ ജാമ്യാപേക്ഷ സുപ്രീം കോടതി തള്ളി

ദില്ലി മദ്യനയക്കേസില്‍ അരവിന്ദ് കെജ്രിവാളിന്റെ ജാമ്യാപേക്ഷ സുപ്രീം കോടതി തള്ളി. സി.ബി.ഐ.യുടെ മറുപടി തേടിയ കോടതി കേസ് പരിഗണിക്കുന്നത് ആഗസ്റ്റ് 23-ലേക്ക് മാറ്റി. ജസ്റ്റിസുമാരായ സൂര്യകാന്ത്, ഉജ്ജ്വല്‍ ഭുയന്‍ എന്നിവരടങ്ങിയ ബെഞ്ചാണ് കേസ് പരിഗണിച്ചത്.

ALSO READ:നാളെ ബെവ്കോ മദ്യവില്‍പ്പനശാലകള്‍ പ്രവര്‍ത്തിക്കില്ല, ബാറുകള്‍ തുറക്കും

ആഗസ്റ്റ് 5ന് ദില്ലി ഹൈക്കോടതി കെജ്രിവാളിന്റെ സിബിഐ അറസ്റ്റ് ശരിവെയ്ക്കുകയും ജാമ്യാപേക്ഷ തളളുകയും ചെയ്തിരുന്നു. പിന്നാലെയാണ് സുപ്രീംകോടതിയെ സമീപിച്ചത്. ഇ ഡി കേസില്‍ ജൂലൈ 12ന് സുപ്രീംകോടതി കെജ്രിവാളിന് ഇടക്കാല ജാമ്യം നല്‍കിയിരുന്നു. എന്നാല്‍ സിബിഐ അറസ്റ്റ് ചെയ്തതിനാല്‍ ജയില്‍വാസം നീളുകയാണ്.

ALSO READ:തൃശൂരില്‍ അഞ്ചാം ക്ലാസ് വിദ്യാര്‍ഥി തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News