മദ്യനയ അഴിമതിക്കേസ്; കെജ്‌രിവാളിന്റെ ജാമ്യ ഹർജിയിൽ നാളെയും വാദം തുടരും

മദ്യനയ അഴിമതിക്കേസിൽ ഇഡി അറസ്റ്റ് ചെയ്ത ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്റെ ജാമ്യ ഹർജിയിൽ നാളെയും റോസ് അവന്യു കോടതിയിൽ വാദം തുടരും. കേസിലെ മാപ്പുസാക്ഷിയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് കെജ്‌രിവാളിന്റെ അറസ്റ്റെന്നും കുറ്റം കണ്ടെത്താനായിട്ടില്ലെന്നും കെജ്‌രിവാളിന്റെ അഭിഭാഷകൻ കോടതിയിൽ വാദിച്ചു.

Also read:താമരശ്ശേരി ആഭരണ നിര്‍മാണ യൂണിറ്റിലെ കവര്‍ച്ച; കുപ്രസിദ്ധ മോഷ്ടാവ് പിടിയില്‍

പിഎംഎൽഎ കേസിൽ സമർപ്പിച്ച ഒരു കുറ്റപത്രത്തിലും മുഖ്യമന്ത്രിയുടെ പേരില്ലെന്നും ഇഡിയുടെ ആരോപണങ്ങൾ തെറ്റാണെന്നും കെജ്‌രിവാളിൻ്റെ അഭിഭാഷകൻ പറഞ്ഞു. അരവിന്ദ് കെജ്‌രിവാൾ 100 കോടി രൂപ കൈക്കൂലി ആവശ്യപ്പെട്ടതിൻ്റെ തെളിവുകൾ കൈവശമുണ്ടെന്ന് ഇ ഡി കോടതിയെ അറിയിച്ചു. അതിനിടെ കെജ്‌രിവാളിന്റെ ജുഡീഷ്യൽ കസ്റ്റഡി കാലാവധി ജൂലൈ മൂന്നുവരെ നീട്ടി. മാർച്ച്‌ 21നാണ് കെജ്‌രിവാളിനെ ഇഡി അറസ്റ്റ് ചെയ്തത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel

Latest News