മദ്യനയ കേസ് ; മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന് ജാമ്യം നൽകിയതിന് എതിരായ ഇഡി അപ്പീലിൽ ഇന്ന് വിധി പറഞ്ഞേക്കും

മദ്യനയ കേസിൽ മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന് ജാമ്യം നൽകിയതിന് എതിരായ ഇ ഡി അപ്പിലിൽ ദില്ലി ഹൈകോടതി ഇന്ന് വിധി പറഞ്ഞേക്കും. വിചാരണക്കോടതി ഉത്തരവിന് എതിരെയാണ് അപ്പീൽ.

അതേസമയം ജാമ്യം താല്‍ക്കാലികമായി തടഞ്ഞ ദില്ലി ഹൈക്കോടതി നടപടിക്കെതിരെ കെജ്‍രിവാള്‍ സുപ്രീംകോടതിയെയും സമീപിച്ചിട്ടുണ്ട്. ഇന്ന് തന്നെ ഹര്‍ജി കേള്‍ക്കണമെന്ന് കെജ്‍രിവാളിന്‍റെ അഭിഭാഷകര്‍ അവധിക്കാല ബെഞ്ചിന് മുന്‍പാകെ മെന്‍ഷന്‍ ചെയ്യും.

also read: നിയന്ത്രണം വിട്ട് പെട്രോൾ ടാങ്കർ റോഡിലേക്ക് മറിഞ്ഞു

വെള്ളിയാഴ്ചയാണ് കേജ്‍രിവാളിന് വിചാരണക്കോടതി ജാമ്യം അനുവദിച്ചത്. പിന്നാലെ ഇഡിയുടെ ഹര്‍ജിയില്‍ ദില്ലി ഹൈക്കോടതി ജാമ്യം താല്‍ക്കാലികമായി സ്റ്റേ ചെയ്തു. വിചാരണക്കോടതി, തങ്ങളുടെ വാദങ്ങള്‍ പരിഗണിച്ചില്ലെന്നും കള്ളപ്പണം വെളുപ്പിക്കല്‍ നിയമത്തിലെ നാല്‍പ്പത്തിയഞ്ചാം വകുപ്പിന്‍റെ ലംഘനമാണിതെന്നുമാണ് ഹൈക്കോടതിയില്‍ ഇഡി വാദിച്ചത്.

also read: സംസ്ഥാനത്ത് പ്ലസ് വൺ ക്ലാസുകൾ ഇന്ന് ആരംഭിക്കും

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration