ആറ്റുകാൽ പൊങ്കാല; മദ്യശാലകൾക്ക് നിരോധനം ഏർപ്പെടുത്തി

ആറ്റുകാൽ പൊങ്കാലയോട് അനുബന്ധിച്ച് തിരുവനന്തപുരത്ത് മദ്യശാലകൾക്ക് നിരോധനം ഏർപ്പെടുത്തി. ഈ മാസം 24ന് വൈകിട്ട് 6 മുതൽ 25 വൈകിട്ട് 6 വരെയാണ് നിരോധനം. തിരുവനന്തപുരം കോർപ്പറേഷൻ പരിധിയിലും വെള്ളാർ വാർഡിലുമുള്ള മദ്യശാലകൾ അടച്ചിടുക.

ALSO READ: ഡിവൈഎഫ്ഐയെ അഭിനന്ദിച്ച് പത്മജ വേണുഗോപാൽ; പരാമർശം ഫേസ്ബുക് പോസ്റ്റിലൂടെ

ആറ്റുകാൽ ഭഗവതി ക്ഷേത്രത്തിലെ പൊങ്കാല ഉത്സവം 17 ന് ആരംഭിക്കും. 17-ന് രാവിലെ എട്ടിന് ദേവിയെ കാപ്പുകെട്ടി കുടിയിരുത്തുന്നതോടെ ആരംഭിക്കുന്ന ഉത്സവം 27-ന് ആണ് സമാപിക്കുക. ഉത്സവത്തിന്റെ പ്രധാന ചടങ്ങായ തോറ്റം പാട്ട് അവതരണത്തിനും 17-ന് തുടക്കമാകും.

അതേസമയം ഉത്സവത്തിന്റെ ക്രമീകരണങ്ങൾ സർക്കാർ വകുപ്പുകളുടെയും ക്ഷേത്ര ട്രസ്റ്റിന്റെയും നേതൃത്വത്തിൽ അവസാന ഘട്ടത്തിലാണ്. മൺകലങ്ങളും ഇഷ്ടികകളും വിൽപനക്കായി എത്തിത്തുടങ്ങി.

ALSO READ: ‘എന്റെ ശരീരത്തില്‍ ഞാന്‍ പ്രൗഡാണ്, സൂപ്പര്‍ പ്രൗഡ്’, എനിക്കുള്ളതെല്ലാം എന്റേത്: വിമർശകർക്ക് ഹണി റോസിന്റെ അളന്നു മുറിച്ച മറുപടി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News