ബിവറേജസ് ഷോപ്പുകളിൽ നിന്ന് മദ്യം വാങ്ങി ഇരട്ടി വിലക്ക് മറിച്ച് വിറ്റു; പ്രതി പിടിയിൽ

ബിവറേജസ് ഷോപ്പുകളിൽ നിന്ന് വൻതോതിൽ വിദേശ മദ്യം വാങ്ങി സൂക്ഷിക്കുകയും ശേഷം അവധി ദിവസങ്ങളാവുമ്പോൾ കൂടിയ വിലക്ക് മറിച്ച് വിൽക്കുകയും ചെയ്ത ആൾ പൊലീസ് പിടിയിലായി. തിരുവനന്തപുരം ശ്രീകാര്യത്താണ് സംഭവം. ശ്രീകാര്യം വികാസ് നഗറിൽ രതീഷിനെയാണ് (38) ശ്രീകാര്യം പൊലീസ് അറസ്റ്റു ചെയ്തത്. ഇയാളിൽ നിന്ന് 18 കുപ്പി വിദേശ മദ്യവും പണവും കണ്ടെടുത്തു. ഉത്സവ സീസണിലും മറ്റും ഇത്തരത്തിൽ ഇയാൾ അമിതമായി മദ്യ വിൽപ്പന നടത്തി എന്ന് പൊലീസ് പറഞ്ഞു. ബിവറേജസ് ഷോപ്പുകൾ അവധിയാകുന്ന ദിവസങ്ങളിൽ സ്കൂട്ടറിൽ ശ്രീകാര്യത്തും പരിസരപ്രദേശങ്ങളിലും കറങ്ങി നടന്ന് മദ്യം വിൽക്കുകയാണ് ഇയാളുടെ പതിവ്. പ്രതിയെ റിമാൻഡ് ചെയ്തു.

Also Read: വഴക്കിട്ടു, ഭർത്താവ് ചോക്ലേറ്റ് കൊണ്ടുവന്നില്ല; ഭാര്യ തൂങ്ങിമരിച്ചു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News