അമേരിക്കൻ തെരഞ്ഞെടുപ്പിലെ മലയാളി സാന്നിധ്യമായി ലിസാ ജോസഫ്, കമലാ ഹാരിസിനു വേണ്ടി പ്രചരണം

അമേരിക്കൻ തെരഞ്ഞെടുപ്പിൽ പ്രസിഡൻ്റ് സ്ഥാനാർഥിയായ കമലാ ഹാരിസിനു വേണ്ടി പ്രചരണം നടത്താൻ മലയാളിയായ ലിസാ ജോസഫും. കോട്ടയം കാഞ്ഞിരത്തുങ്കൽ കുടുബാംഗമായ എബ്രഹാം ജോസഫിന്റെയും ഭാര്യ ഡോക്ടർ ടെസ്സിയുടെയും മകളാണ് ലിസ. യെയിൽ (Yale) യൂണിവേഴ്സിറ്റിയിൽ നിന്നും MBA കഴിഞ്ഞു സാൻഫ്രാൻ‌സിസ്കോ ടിഎഫ്എ ( Teach for American) പ്രോഗ്രാമിൽ ലിസ ജോയിൻ ചെയ്തെങ്കിലും ഡെമോക്രാറ്റിക് പാർട്ടിയിൽ ഫീൽഡ് ഓർഗനൈസറായി പിന്നീട് ചേരുകയായിരുന്നെന്ന് കുടുംബ സുഹ‍ൃത്തായ തമ്പി ആൻ്റണി വ്യക്തമാക്കി.

ALSO READ: ഓസ്‌ട്രേലിയൻ സ്റ്റൈൽ ‘മഞ്ഞുമ്മൽ ബോയ്സ്’; യുവതിയെ രക്ഷപ്പെടുത്തിയത് അതിസാഹസികമായി

പ്രസിഡൻ്റ് തിരഞ്ഞെടുപ്പിൽ ഓക്‌ലാൻഡ് കൗണ്ടിയിലെ വോട്ടർമാരെ കേന്ദ്രീകരിച്ചാണ് ഇപ്പോൾ ലിസ പ്രവർത്തിക്കുന്നത്. അമേരിക്കൻ ജനാധിപത്യത്തിന് വേണ്ടി പ്രവർത്തിക്കണം എന്ന ലക്ഷ്യമാണ് തന്നെ ഇവിടെ എത്തിച്ചതെന്നും തൻ്റെ കോർപറേറ്റ് സ്ഥാപനത്തിലെ ജോലി ഉപേക്ഷിച്ചത് ഇക്കാരണത്താലാണെന്നും ലിസ പറഞ്ഞു. പ്രസിഡൻ്റ് സ്ഥാനാർഥിയായ കമലാ ഹാരിസിനെ പിന്തുണച്ചും അമേരിക്കൻ മലയാളികളെയും തദ്ദേശീയരെയും ആവേശത്തിലാഴ്ത്തുന്നതുമായിരുന്നു ലിസയുടെ പ്രസംഗം. മിഷിഗനിലെ ഓരോ ഡെമോക്രാറ്റും അവരുടെ വോട്ട് രേഖപ്പെടുത്തണമെന്നും തെരഞ്ഞെടുപ്പിന് ഇനി 18 ദിവസങ്ങൾ മാത്രമാണ് ശേഷിക്കുന്നതെന്നും ലിസ ഓർമിപ്പിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News