കൊപ്ര, അച്ചാർ, പടക്കം…പ്രവാസികളുടെ ബാഗിൽ ഇനി ഇതൊന്നും വേണ്ട; നിരോധിച്ച വസ്തുക്കൾ ഇവയൊക്കെ

ഇന്ത്യയിൽ നിന്ന് യുഎഇയിലേക്ക് യാത്ര പോകുമ്പോൾ ചെക് ഇൻ ബാഗിൽ കൊണ്ടുവരാൻ പാടില്ലാത്ത സാധനങ്ങളുടെ പട്ടിക പുറത്തുവിട്ട് അധികൃതർ. ഇന്ത്യ- യുഎഇ എയർ കോറിഡോർ ഏറ്റവും തിരക്കേറിയ റൂട്ടുകളിൽ ഒന്നാണ്, കൂടാതെ ഉത്സവകാലം വരുന്നതിനാൽ സന്ദർശകരുടെ തിരക്ക് കൂടാനും സാധ്യതയുണ്ട്. ഈ സാഹചര്യത്തിലാണ് ഇത്തരമൊരു നടപടി.

ALSO READ:‘ആണധികാരത്തിന്റെ ഹുങ്കാണ് സുരേഷ് ഗോപി കാണിച്ചത്’; അഡ്വ ഷുക്കൂര്‍

പല യാത്രക്കാരും നിരോധിച്ച വസ്തുക്കൾ ഏതെന്നു അറിയാതെയാണ് ബാഗേജിൽ ഇവ കൊണ്ടുവരുന്നത്. സ്ഫോടനത്തിന് സാധ്യത ഉള്ളതിനാൽ ഈ ഇനങ്ങൾ അപകടങ്ങളുടെ തീവ്രത കൂട്ടുന്നു. കൊപ്ര, പടക്കം, തീപ്പെട്ടി, പെയിന്റ്, കർപ്പൂരം, നെയ്യ്, അച്ചാറുകൾ, മറ്റ് എണ്ണമയമുള്ള ഭക്ഷണ പദാർഥങ്ങൾ എന്നിവയാണ് ചെക്ക്-ഇൻ ബാഗേജിൽ കാണപ്പെടുന്ന നിരോധിത ഇനങ്ങളിൽ ചിലത്.

ALSO READ:‘മാപ്പ് ഞങ്ങളുടെ ജന്മാവകാശം’, സവർക്കർ മുതൽ സുരേഷ് ഗോപി വരെ, ഒരു സംഘ ചരിത്രത്തിന്റെ കഥ

കൊപ്രയിൽ ഉയർന്ന അളവിൽ എണ്ണ ഉള്ളതിനാൽ അത് തീപിടുത്തത്തിന് കാരണമാകും.ഭൂരിഭാഗം യാത്രക്കാർക്കും ഇതേക്കുറിച്ച് ഇപ്പോഴും അവബോധമില്ല. കൊപ്ര,കർപ്പൂരം,നെയ്യ്,അച്ചാർ,പെയിന്റ് ,എണ്ണമയമുള്ള ഭക്ഷണ സാധനങ്ങൾ, ഇ-സിഗരറ്റുകൾ,ലൈറ്ററുകൾ, പവർ ബാങ്കുകൾ, സ്പ്രേ കുപ്പികൾ എന്നിവക്കാണ് ഇന്ത്യയിൽ നിന്നും യു എ ഇ യിലെക്ക് കൊണ്ടുവരുന്നതിനു നിരോധനമേർപ്പെടുത്തിയിരിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News