വിജയ്‌യെ മറികടന്ന് ഷാരൂഖ്, രജനിയെ പിന്തള്ളി സൂര്യ; ജനപ്രിയ നായകന്മാരുടെ പട്ടികയില്‍ അട്ടിമറി

സിനിമാ അഭിനയം അതിലൂടെ ലഭിക്കുന്ന ജനപ്രീതിയും ഏറിയും കുറഞ്ഞുമൊക്കെ മാറ്റങ്ങള്‍ സംഭവിക്കാം. എന്നാല്‍ ചിലരുടെ കാര്യത്തില്‍ അങ്ങനെയല്ല! അവര്‍ ജനങ്ങളുടെ മനസില്‍ എപ്പോ‍ഴും സ്ഥാനമുള്ളവരാണ്. നടന്‍ വിജയ്, ഷാരൂഖ് ഖാന്‍, മോഹന്‍ലാല്‍, മമ്മൂട്ടി, എംജിആര്‍, രജനികാന്ത് എന്നിവരൊക്കെ പ്രേക്ഷക മനസില്‍ തങ്ങളുടെതോയ ഇടമുള്ളവരാണ്.

അതേസമയം, താരങ്ങളുടെ ജനപ്രീതിയുടെ സര്‍വേകള്‍ പല കണ്‍സള്‍ട്ടിങ് സ്ഥാപനങ്ങളും ചെയ്യാറുണ്ട്. അത്തരത്തില്‍ ഇന്ത്യയിലെ ജനപ്രിയ നായകര്‍ ആരൊക്കെയാണെന്ന സര്‍വേ റിപ്പോര്‍ട്ട് പുറത്തുവിട്ടിരിക്കുകയാണ് പ്രമുഖ മീഡിയ കണ്‍സള്‍ട്ടിംഗ് സ്ഥാപനമായ ഓര്‍മാക്സ് മീഡിയ.

സെപ്റ്റംബര്‍ മാസത്തെ വിലയിരുത്തല്‍ അനുസരിച്ച് ഇന്ത്യന്‍ സിനിമയിലെ ഏറ്റവും ജനപ്രിയരായ 10 പുരുഷ താരങ്ങളുടെ ലിസ്റ്റ് പുറത്തുവന്നിരിക്കുന്നത്. ഓ​ഗസ്റ്റ് മാസത്തെ ലിസ്റ്റില്‍ നിന്ന് പുതിയ ലിസ്റ്റിലേക്ക് എത്തുമ്പോള്‍ താരങ്ങളില്‍ പലര്‍ക്കും സ്ഥാനചലനം സംഭവിച്ചി‌ട്ടുണ്ട്. ഒന്നാം സ്ഥാനം തന്നെ മാറി. ഓ​ഗസ്റ്റ് മാസത്തില്‍ ഒന്നാമത് വിജയ് ആയിരുന്നെങ്കില്‍ പുതിയ ലിസ്റ്റില്‍ ആ സ്ഥാനത്തേക്ക് ഷാരൂഖ് ഖാന്‍ എത്തിയിട്ടുണ്ട്. പഴയ ലിസ്റ്റിലുണ്ടായിരുന്ന രണ്ട് പേര്‍ പുതിയ ലിസ്റ്റില്‍ ഇല്ല. രാം ചരണും രജനികാന്തുമാണ് അത്. പകരം പുതുതായി രണ്ടുപേര്‍ ഇടംപിടിച്ചിട്ടുണ്ട്. സൂര്യയും മഹേഷ് ബാബുവുമാണ് അത്.

ALSO READ:  വന്ദേഭാരതിന് വേണ്ടി മറ്റ് ട്രെയിനുകള്‍ പിടിച്ചിടുന്നു; തുറന്ന് സമ്മതിച്ച് വി മുരളീധരന്‍

ഇന്ത്യന്‍ സിനിമയിലെ ജനപ്രിയ താരങ്ങളുടെ ലിസ്റ്റ്

1. ഷാരൂഖ് ഖാന്‍

2. വിജയ്

3. പ്രഭാസ്

4. അക്ഷയ് കുമാര്‍

5. സല്‍മാന്‍ ഖാന്‍

6. അജിത്ത് കുമാര്‍

7. ജൂനിയര്‍ എന്‍ടിആര്‍

8. അല്ലു അര്‍ജുന്‍

9. സൂര്യ

10. മഹേഷ് ബാബു

ALSO READ:  മീശപിരിച്ച് മാസ്സായിട്ട് നടന്ന് ഒരു പോക്ക്, എങ്ങോട്ട് ? ജയിലിലേക്ക്; കേസ് വധശ്രമം, പ്രതി മീശക്കാരൻ വിനീത്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News