ഡോക്ടറെ ഫോണില്‍ വിളിച്ച് കബളിപ്പിച്ച് നാലുകോടി രൂപ തട്ടിയ കേസില്‍ രണ്ട് രാജസ്ഥാന്‍ സ്വദേശികള്‍ അറസ്റ്റില്‍. കോഴിക്കോട് ആണ് സംഭവം. രാജസ്ഥാനിലെ അതിര്‍ത്തി ഗ്രാമം കേന്ദ്രീകരിച്ച് വന്‍ ചൂതാട്ടശാല നടത്തുന്ന സംഘത്തില്‍പ്പെട്ടവരാണ് അറസ്റ്റിലായത്. ഒരേ സമുദായത്തില്‍പ്പെട്ട ആളാണ്,കടുത്ത സാമ്പത്തിക ബുദ്ധിമുട്ടിലാണ്, കോവിഡ് കാലത്തിനുശേഷം ജോലി നഷ്ടമായെന്നും, ഭാര്യ ആശുപത്രിയിലാണ് തുടങ്ങിയ കാര്യങ്ങൾ പറഞ്ഞാണ് പണം തട്ടിയെടുത്തത്.
ALSO READ : 37 ലക്ഷം രൂപയുടെ 26 ഐഫോണ്‍ 16 പ്രോ മാക്‌സുകളുമായി എത്തിയ യുവതി അറസ്റ്റിൽ
കോഴിക്കോട് സൈബര്‍ എ.എസ്.പി.യുടെ നേതൃത്വത്തിലുള്ള സംഘം രാജസ്ഥാനിലെ അതിര്‍ത്തി ഗ്രാമത്തില്‍ വെച്ചാണ് പ്രതികളെ സാഹസികമായി പിടി കൂടിയത്. ജനുവരി മുതല്‍ ഓഗസ്റ്റ് വരെയുള്ള കാലയളവിലായിരുന്നു ഈ തട്ടിപ്പ് നടന്നത്. ക്യൂആര്‍ കോഡ് അയച്ച് നല്‍കിയാണ് സംഘം പണം നേടിയെടുത്തത്. ക്രമാതീതമായി പണം നഷ്ടപ്പെട്ടപ്പോൾ ഡോക്ടറുടെ മകന്‍ നടത്തിയ അന്വേഷണത്തിലാണ് ഇതൊരു തട്ടിപ്പ് സംഘമാണെന്ന് തിരിച്ചറിഞ്ഞത്. തുടര്‍ന്ന് ഡോക്ടര്‍ സൈബര്‍ പോലീസില്‍ പരാതി നല്‍കുകയായിരുന്നു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here