‘ഇതാണ് പൃഥ്വീ നിങ്ങൾ അഭിനയിക്കാത്ത സിനിമ’, ആടുജീവിതം കണ്ട അമ്പരപ്പിൽ ലിസ്റ്റിൻ സ്റ്റീഫന്റെ പ്രതികരണം

മലയാള സിനിമയുടെ മുഖം തന്നെ മാറ്റാൻ സാധ്യതയുള്ള ഒരു സിനിമയാണ് ബ്ലെസിയുടെ ആടുജീവിതം. അഭിനയം കൊണ്ട് പൃഥ്വിരാജ്, സംവിധാനം കൊണ്ട് ബ്ലെസി, സംഗീതം കൊണ്ട് എ ആർ റഹ്മാൻ എന്നിവർ വിസ്മയിപ്പിച്ച ചിത്രമാണ് ഇതെന്നാണ് നിലവിലെ ചർച്ചകൾ സൂചിപ്പിക്കുന്നത്. ഇപ്പോഴിതാ സിനിമ റിലീസിന് മുൻപേ കണ്ട ലിസ്റ്റിൻ സ്റ്റീഫന്റെ പ്രതികരണമാണ് ചർച്ചയാകുന്നത്.

ALSO READ: ഗുണ കേവിൽ വീണവർ ആ സമയത്ത് മരിച്ചിട്ടുണ്ടാവില്ല, വെള്ളവും ഭക്ഷണവും കിട്ടാതെയായിരിക്കും അന്ത്യം: യഥാർത്ഥ മഞ്ഞുമ്മൽ ബോയ്‌സ് പറയുന്നു

താൻ ആടുജീവിതം കണ്ടെന്നും, ഇത് പൃഥ്വിരാജിന്റെ കരിയറിലെ തന്നെ ഏറ്റവും മികച്ച സിനിമയാണെന്നും ലിസ്റ്റിൻ പറയുന്നു. ഒരു പ്രേക്ഷകൻ എന്ന രീതിയിലുള്ള തന്റെ പ്രതികരണമാണ് ഇതെന്നും, പൃഥ്വി തന്റെ സുഹൃത്താണെങ്കിലും അത് മാറ്റിവെച്ചാണ് തൻ്റെ ഈ പ്രതികരണമെന്നും ലിസ്റ്റിൻ പറയുന്നു. പ്രമുഖ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലായിരുന്നു ലിസ്റ്റിന്റെ പ്രതികരണം.

ലിസ്റ്റിൻ സ്റ്റീഫൻ പറഞ്ഞത്

ALSO READ: ആദ്യം പ്ലാൻ ചെയ്തത് മോഹൻലാൽ, പക്ഷെ മനസിൽ കണ്ടത് മമ്മൂട്ടി മാനത്ത് കണ്ടു, ഇപ്പോഴും ആ പ്രിയദർശൻ ചിത്രത്തിന് മുൻപേ ഭ്രമയുഗം

മാർച്ച് 28നാണ് ആടുജീവിതം റിലീസ് ആകുന്നത്. പൃഥ്വിരാജിന്റെ കരിയറിലെ ഏറ്റവും മികച്ച സിനിമയിൽ ഒന്നായിരിക്കും ഇത്. ഞാൻ ഈ പടം നേരത്തെ കണ്ടതാണ്. ഒരു പ്രേക്ഷകൻ എന്ന രീതിയിൽ പറയുകയാണ്. പൃഥ്വിരാജ് എന്റെ അടുത്ത് സുഹൃത്താണ്, ഞങ്ങൾ ഒരുമിച്ചാണ് സിനിമ ഡിസ്ട്രിബ്യൂഷൻ ഒക്കെ ചെയ്യുന്നത്, ഇതെല്ലാം അവിടെ നിൽക്കട്ടെ. ആ അർത്ഥത്തിൽ എനിക്ക് അതിനെപ്പറ്റി പറയാൻ പാടില്ല എന്നില്ലല്ലോ. പൂർണ്ണ വിശ്വാസത്തോടെ പറയുകയാണ് ഇത് ഏറ്റവും ബെസ്റ്റ് ഫിലിം ആയിരിക്കും. ഇത്രയും നാൾ നിങ്ങൾ അഭിനയിച്ച സിനിമകൾ ഇതിലൂടെ തിരിച്ചറിയാൻ പറ്റും, ഇതാണ് നിങ്ങൾ അഭിനയിക്കാത്ത സിനിമ എന്ന് കഴിഞ്ഞ ദിവസം കൂടെ ഞാൻ പൃഥ്വിരാജിനോട് പറഞ്ഞിരുന്നു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News