എആര്‍എം വ്യാജ പതിപ്പ്: 150 ദിവസത്തെ ഷൂട്ടിംഗ്, ഒന്നര വര്‍ഷത്തെ പോസ്റ്റ് പ്രൊഡക്ഷന്‍; ഇന്ന് 50 കോടി ക്ലബ്ബില്‍ കയറുന്ന സിനിമയുടെ അവസ്ഥ; ലിസ്റ്റിന്‍ സ്റ്റീഫന്‍

ടൊവിനോ തോമസ് നായകനായി നവാഗതനായ ജിതിന്‍ ലാല്‍ സംവിധാനം ചെയ്ത് എആര്‍എം (അജയന്റെ രണ്ടാം മോഷണം) എന്ന ചിത്രത്തിന്റെ വ്യാജ പതിപ്പ് പുറത്തിറങ്ങിയതില്‍ പ്രതികരണവുമായി നിര്‍മ്മാതാക്കളില്‍ ഒരാളായ ലിസ്റ്റിന്‍ സ്റ്റീഫന്‍.

ഇന്നത്തെ ദിവസം കൊണ്ട് 50 കോടി ക്ലബില്‍ കയറാന്‍ പോകുന്ന സിനിമയുടെ അവസ്ഥയാണ് വീട്ടില്‍ ഇരുന്ന് തിയറ്റര്‍ പ്രിന്റ് കാണുകയും സാമൂഹ്യ മാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്യുകയും ചെയ്യുന്നതെന്ന് സ്റ്റീഫന്‍ സോഷ്യല്‍മീഡിയയില്‍ കുറിച്ചു.

എആര്‍എമ്മിന്റെ (അജയന്റെ രണ്ടാം മോഷണം) വ്യാജ പതിപ്പ് പുറത്തായിരുന്നു. ട്രെയിനിലിരുന്ന് ഒരാള്‍ ചിത്രം കാണുന്നതിന്റെ വീഡിയോ സഹിതം സോഷ്യല്‍ മീഡിയയിലൂടെ ഇക്കാര്യം ചിത്രത്തിന്റെ സംവിധായകന്‍ പോസ്റ്റ് ചെയ്തിരുന്നു.

‘നന്ദി ഉണ്ട്… ഇങ്ങനെ പ്രചരിപ്പിക്കുന്നതില്‍ ഒരുപാട് ഒരുപാട് നന്ദി ഉണ്ട്. ഇന്നത്തെ ദിവസം കൊണ്ട് 50 കോടി ക്ലബില്‍ കയറാന്‍ പോകുന്ന സിനിമയുടെ അവസ്ഥയാണ് വീട്ടില്‍ ഇരുന്ന് തിയറ്റര്‍ പ്രിന്റ് കാണുകയും സാമൂഹ്യ മാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്യുകയും ചെയ്യുന്നു. 150 ദിവസങ്ങള്‍ക്ക് മേലെ ഷൂട്ടിംഗ്, ഒന്നര വര്‍ഷത്തെ പോസ്റ്റ് പ്രൊഡക്ഷന്‍, സംവിധായകന്റെയും തിരക്കഥാകൃത്തിന്റെയും 8 വര്‍ഷത്തെ സ്വപ്നം, ഇന്‍വെസ്റ്റ് ചെയ്ത നിര്‍മ്മാതാക്കള്‍, 100ല്‍ അതികം വരുന്ന ടീമിന്റെ സ്വപ്നം, അധ്വാനം എല്ലാം ഒന്നും അല്ലാതെ ആക്കുന്ന കാഴ്ച ആണ് ഈ കാണേണ്ടി വരുന്നത്. മലയാള സിനിമയെ നശിപ്പിക്കുന്നു എന്നല്ലാതെ കൂടുതല്‍ ആയി വേറെ എന്തു പറയാനാ… ഈ നേരവും കടന്നുപോവും. എആര്‍എം കേരളത്തില്‍ 90% തിയറ്ററുകളില്‍ കളിക്കുന്നതും 3ഡി ആണ്, 100% തീയറ്റര്‍ എക്‌സ്പീരിയന്‍സ് അനുഭവിക്കേണ്ട സിനിമയാണ്, ഒരിക്കലും ഇങ്ങനെ ചെയ്തു കൊണ്ട് നശിപ്പിക്കരുത് പ്ലീസ്.

NB: കുറ്റം ചെയ്യുന്നതും, ചെയ്തത് പ്രചരിപ്പിക്കുന്നതും കുറ്റകരം തന്നെ ആണ്!’, ലിസ്റ്റിന്‍ സോഷ്യല്‍ മീഡിയയില്‍ കുറിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News