സാഹിത്യ നിരൂപകന്‍ കെ.വി. സജയിനെതിരെ സംഘപരിവാര്‍ വധഭീഷണി

സാഹിത്യ നിരൂപകനും കോഴിക്കോട് മടപ്പള്ളി കോളേജ് അധ്യാപകനുമായ കെ.വി.സജയിനെതിരെ സംഘപരിവാര്‍ വധഭീഷണി. വടകര മണിയൂരിലെ പുസ്തക പ്രകാശന ചടങ്ങിന് ശേഷമാണ് ഭീഷണി ഉണ്ടായത്. പ്രസംഗം കഴിഞ്ഞിറങ്ങിയ സജയിയെ തടഞ്ഞുവെച്ച്, ഇത്തരം പ്രസംഗങ്ങള്‍ നടത്തിയാല്‍ കത്തി കയറ്റുമെന്ന് ഭീഷണിപ്പെടുത്തുകയായിരുന്നു .

ഞായറാഴ്ച വൈകീട്ടാണ് സാഹിത്യ നിരൂപകനും വടകര മടപ്പള്ളി കോളേജ് അധ്യാപകനുമായ കെ.വി. സജയ്‌ക്കെതിരെ സംഘപരിവാര്‍ വധഭീഷണി ഉണ്ടായത്. വടകര മണിയൂരിലെ പുസ്തക പ്രകാശന ചടങ്ങിലെ പ്രസംഗത്തില്‍ ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്‌റു പുസ്തക വായനക്കാരനായിരുന്നുവെന്നും നരേന്ദ്രമോദി എത്ര പുസ്തകം വായിച്ചുവെന്നതറിയില്ലെന്നും പരാമര്‍ശിച്ചിരുന്നു. രാമായണം മുഴുവനായി മോദി വായിച്ചതായി അറിയില്ലെന്നും പറഞ്ഞു. പ്രസംഗം കഴിഞ്ഞിറങ്ങിയ സജയിയെ തടഞ്ഞുവെച്ച്, ഇത്തരം പ്രസംഗങ്ങള്‍ നടത്തിയാല്‍ കത്തി കയറ്റുമെന്നാണ് ഭീഷണിപ്പെടുത്തിയത്.

Also Read: കെ.വി.സജയിനെതിരെ സംഘപരിവാറിന്റെ വധഭീഷണിയില്‍ പ്രതിഷേധിക്കുക: പുരോഗമന കലാസാഹിത്യ സംഘം

സജയിനെതിരായ സംഘപരിവാര്‍ ഭീഷണിക്കെതിരെ വലിയ പ്രതിഷേധമാണ് ഉയരുന്നത്. കെ വി സജയിന് നേരെയുള്ള ആക്രമണത്തിനെതിരെ സര്‍ഗാത്മക പ്രതിഷേധ പരിപാടികള്‍ ഉയര്‍ത്തി കൊണ്ടുവരണമെന്ന് പുരോഗമന കലാസാഹിത്യ സംഘം സംസ്ഥാന കമ്മിറ്റി അഭ്യര്‍ത്ഥിച്ചു. സംഘപരിവാറിന്റെ വര്‍ഗ്ഗീയ രാഷ്ട്രീയത്തിനെതിരെ എഴുതുകയും പറയുകയും ചെയ്യുന്നവരെ ഉന്മൂലനം ചെയ്യുന്ന രാഷ്ട്രീയത്തെ യുവജനങ്ങളെ അണി നിരത്തി പ്രതിരോധിക്കുമെന്ന് ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറിയേറ്റ് അറിയിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
sbi-celebration

Latest News