പുസ്തക പ്രകാശനത്തിന് മണിക്കൂറുകള്‍ മാത്രം; സാഹിത്യകാരന്‍ ഗഫൂര്‍ അറയ്ക്കല്‍ അന്തരിച്ചു

സാഹിത്യകാരന്‍ ഗഫൂര്‍ അറയ്ക്കല്‍ കോഴിക്കോട് അന്തരിച്ചു. 54 വയസ്സ് ആയിരുന്നു. പുതിയ നോവല്‍ ‘ദ കോയ’ വൈകീട്ട് പ്രകാശനം ചെയ്യാനിരിക്കെ ജില്ലാ സഹകരണ ആശുപത്രിയില്‍ വ്യാഴാഴ്ച ഉച്ചയോടെയാണ് അന്ത്യം.

Also Read: നിയമസഭാ തെരഞ്ഞെടുപ്പിന് മുൻപേ മധ്യപ്രദേശ്, ഛത്തീസ്ഗഢ് സ്ഥാനാർഥികളെ പ്രഖ്യാപിച്ച് ബിജെപി

ക്യാന്‍സര്‍ ബാധിതനായി തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലായിരുന്നു. ചേളാരി പൂതേരിവളപ്പിലെ ചെമ്പരത്തിയിലാണ് താമസം. കവി, ചെറുകഥാകൃത്ത്, തിരക്കഥാകൃത്ത്, നോവലിസ്റ്റ്, സാംസ്‌കാരിക പ്രവര്‍ത്തകന്‍ എന്ന നിലകളില്‍ ശ്രദ്ധേയനാണ്.

Also Read: പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പ്; ബിജെപി സ്ഥാനാർഥി ലിജിൻ ലാൽ നാമനിർദേശ പത്രിക സമർപ്പിച്ചു

2015ല്‍ പുറത്തിറങ്ങിയ ‘ലുക്കാച്ചുപ്പി’ എന്ന സിനിമയുടെ തിരക്കഥാകൃത്താണ്. നിദ്ര നഷ്ടപ്പെട്ട സൂര്യന്‍, അമീബ ഇര പിടിക്കുന്നതെങ്ങനെ എന്നീ കവിതാ സമാഹാരങ്ങളും ഒരു ഭൂതത്തിന്റെ ഭാവിജീവിതമെന്നും നോവലും ആയിരത്തൊന്നു രാവുകളുടെ പുനരാഖ്യാനമായ ‘ഷഹറസാദ പറഞ്ഞ നര്‍മ്മകഥകള്‍, നക്ഷത്രജന്മം, അരപ്പിരി ലൂസായ കാറ്റാടി യന്ത്രം. ഹോര്‍ത്തൂസുകളുടെ ചോമി, രാത്രിഞ്ചരനായ ബ്രാഞ്ച് സെക്രട്ടറി എന്നിവയാണ് പുസ്തകങ്ങള്‍.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News