ദേശീയ ബാസ്ക്കറ്റ് ബോൾ താരമായിരുന്ന ലിതാരയുടെ ദുരൂഹമരണത്തിന് ഇന്ന് ഒരു വർഷം തികയുമ്പോഴും അന്വേഷണം എങ്ങുമെത്തിയില്ലെന്നത് ഈ കുടുംബത്തെ പ്രയാസപ്പെടുത്തുകയാണ്. ലിതാര വീട് നിർമ്മാണത്തിനെടുത്ത വായ്പ മുടങ്ങിയതോടെ ബാങ്ക് ജപ്തി നടപടി തുടങ്ങിയിട്ടുണ്ട്.
2022 ഏപ്രിൽ 26-നാണ് ലിതാരയെ പട്‌ന ദാനാപുരിലെ താമസസ്ഥലത്ത് തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തിയത്. അവിടെ ഡി.ആർ.എം. ഓഫീസ് ഉദ്യോഗസ്ഥയായിരുന്നു ലിതാര. സംഭവത്തില്‍ കോച്ച് രവി സിംഗിന്റെ മാനസിക പീഡനമാണ് ലിതാരയെ ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് ബന്ധുക്കളുടെ ആരോപണം.
വടകര വട്ടോളി കത്യപ്പൻചാലിൽ കരുണന്റെയും ലളിതയുടെയും മകളാണ് ലിതാര. പാട്ന ഗാന്ധി നഗറിലെ ഫ്ലാറ്റിലാണ് ലിതാരയെ മരിച്ച നിലയിൽ കണ്ടത്. കഴിഞ്ഞ ആറു മാസമായി പട്ന ദാനാപുരിലെ ഡിആർഎം ഓഫീസിൽ സേവനമനുഷ്ഠിക്കുകയായിരുന്നു.
കോഴിക്കോട്ടു നിന്നു വീട്ടുകാർ ഫോണിൽ വിളിച്ചപ്പോൾ എടുക്കാത്തതിനെ തുടർന്നു ഫ്ലാറ്റ് ഉടമയെ വിവരം അറിയിച്ചു. ഫ്ലാറ്റ് ഉള്ളിൽ നിന്നു പൂട്ടിയിരുന്നു. പൊലീസ് എത്തി വാതിൽ തുറന്നപ്പോൾ ലിതാരയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.
അതേസമയം ലിതാരയുടെ മരണത്തിൽ കേസ് പിൻവലിക്കാൻ കോച്ച് രവി സിംഗിന്റെ ആളുകൾ ഭീഷണിപ്പെടുത്തിയതായി ലിതാരയുടെ അമ്മ പരാതി നല്‍കിയിരുന്നു. ഹിന്ദി സംസാരിക്കുന്ന രണ്ട് പേർ വീട്ടിൽ എത്തി ഭീഷണിപ്പെടുത്തിയെന്നായിരുന്നു ലിതാരയുടെ അമ്മയുടെ പരാതി. കേസ് പിൻവലിക്കണമെന്നാണ് ആവശ്യം. 25 ലക്ഷം രൂപ നൽകാമെന്ന് വാഗ്ദാനം ചെയ്തു എന്നും കുടുംബം പറഞ്ഞു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here