ലിത്വാനിയയിൽ വീട്ടിലേക്ക് വിമാനം ഇടിച്ചുകയറി ഒരു മരണം

LITHUANIA

ലിത്വാനിയയിൽ വീട്ടിലേക്ക് വിമാനം ഇടിച്ചുകയറി ഒരാൾ മരിച്ചു. വിൽനിയസ് വിമാനത്താവളത്തിന് സമീപമാണ് അപകമാറ്റം ഉണ്ടായത്. ജർമനിയിലെ തപാല്‍ സേവന ദാതാക്കളായ ഡിഎച്ച്എല്ലിന് വേണ്ടി സർവീസ് നടത്തിയ വിമാനമാണ് അപകടത്തിൽപ്പെട്ടത്.ലാൻഡിങ്ങിന് തൊട്ടുമുൻപ് വിമാനത്തിന് തീപിടിക്കുകയും തുടർന്ന് വീടിനുമീതെ പതിക്കുകയുമായിരുന്നു.

വിമാനത്തിൽ ഉണ്ടായിരുന്ന നാല് ക്രൂ മെമ്പറിൽ ഒരാളാണ് അപകടത്തിൽ മരിച്ചത്. അപകടത്തിൽ മൂന്ന് പേർക്ക് പരുക്കുണ്ട്. ജർമൻ, സ്പെയിൻ, ലിത്വാനിയൻ പൗരന്മാർക്കാണ് പരുക്ക് പറ്റിയത്. വിമാനം ഇടിച്ചുകയറിയ വീട്ടിലെ പന്ത്രണ്ടോളം പേരെ ഉടൻ തന്നെ രക്ഷപ്പെടുത്തിയിരുന്നു.

ALSO READ; പോളിയോപ്പേടിയിൽ പാക്കിസ്ഥാൻ: മൂന്ന് പുതിയ കേസുകൾ കൂടി റിപ്പോർട്ട് ചെയ്തു

സ്പാനിഷ് എയർ ലൈൻ കമ്പനിയായ സ്വിഫ്റ്റ്എയറിന്റെ ചരക്കുവിമാനമായ ബോയിങ് 737 ആണ് അപകടത്തിൽപ്പെട്ടത്. ഈ വിമാനത്തിന് 31 വർഷത്തെ പഴക്കം ഉണ്ടെന്നാണ് വിവരം.

അതേസമയം അപകടത്തിലേക്ക് നയിച്ച കാരണം കണ്ടെത്താൻ ഇതുവരെവ് കഴിഞ്ഞിട്ടില്ല. വീട്ടിലേക്ക് ഇടിച്ചു കയറുന്നത് മുൻപ് വിമാനത്തിന് തീപിടിച്ചതായി ദൃക്‌സാക്ഷികൾ അടക്കം പറയുന്നുണ്ടെങ്കിലും എയർലൈൻ കമ്പനി ഇക്കാര്യം ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. സംഭവത്തിൽ വിശദമായ അന്വേഷണം ആരംഭിച്ചതായി എയർലൈൻ കമ്പനിയും ഡിഎച്ച്എല്ലും അറിയിച്ചിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News