പാലില്‍ കുളിച്ചിരുന്നു, റോസാപ്പൂ മെത്തയില്‍ കിടന്നുറങ്ങിയിരുന്നുവെന്ന് ബിജെപി എംപി രവി കിഷന്‍

അനുരാഗ് കശ്യപിന്റെ ‘ഗ്യാംഗ്‌സ് ഓഫ് വസീപ്പൂരി’ല്‍ അവസരം നഷ്ടമാക്കിയത് തന്റെ അഹങ്കാരം കാരണമാണെന്ന് ബിജെപി എംപിയും നടനുമായ രവി കിഷന്‍. ‘ആപ് കി അദാലത്ത്’ എന്ന ടെലിവിഷന്‍ ഷോയിലാണ് ബിജെപി എംപിയുടെ വെളിപ്പെടുത്തല്‍. ‘രവി കിഷന്റെ കൂടെ ജോലി ചെയ്യുന്നത് ബുദ്ധിമുട്ടേറിയതാണെന്നും അദ്ദേഹം കുളിക്കാന്‍ പാലും കിടക്കാന്‍ റോസാപ്പൂ മെത്തയും ചോദിക്കു’മെന്ന് സിനിമയുടെ നിര്‍മാതാവ് തന്നോട് പറഞ്ഞിട്ടുണ്ടെന്ന് ഷോ അവതാരകന്‍ രജത് ശര്‍മ രവി കിഷനോട് പറഞ്ഞു. ഇത് കേട്ട രവി കിഷന്‍ ചിരിച്ചുകൊണ്ട് അക്കാര്യം സമ്മതിക്കുകയായിരുന്നു.

‘ഞാന്‍ പാലില്‍ കുളിക്കുകയും റോസാപ്പു ഇതളുകളില്‍ കിടന്നുറങ്ങുകയും ചെയ്യുമായിരുന്നു. സ്വയം വലിയ താരമായാണ് ഞാന്‍ എന്നെ കണ്ടത്. അതിനാല്‍ ഇതൊക്കെ പ്രധാനമാണെന്ന് കരുതി. ഞാന്‍ പാലില്‍ കുളിച്ചാല്‍ ആളുകള്‍ അതിനെക്കുറിച്ച് ചര്‍ച്ച ചെയ്യുമെന്ന് ഞാന്‍ കരുതി’ എന്നായിരുന്നു രവി കിഷന്റെ വെളിപ്പെടുത്തല്‍.

‘എല്ലാ ദിവസവും 25 ലിറ്റര്‍ പാല്‍ ഒരുക്കിത്തരുന്നത് സാധിക്കാത്തതിനാല്‍ അവര്‍ ‘ഗ്യാംഗ്‌സ് ഓഫ് വസീപ്പൂരി’ല്‍ എന്നെ അവര്‍ ഉള്‍പ്പെടുത്തിയില്ല.. ഒന്നുമില്ലായ്മയില്‍നിന്ന് പെട്ടെന്ന് പണവും പ്രതാപവും ലഭിക്കുമ്പോള്‍ നിങ്ങളുടെ മനസ്സിന്റെ പിടിവിട്ടുപോകും. പ്രത്യേകിച്ച് മുംബൈ പോലെയുള്ള നഗരത്തിന് ആരെയും ഭ്രാന്തനാക്കാന്‍ കഴിയും. ഞാന്‍ സമ്മതിക്കുന്നു, എനിക്കെന്റെ നിയന്ത്രണം നഷ്ടമായി’ എന്നും രവി കിഷന്‍ തന്റെ പഴയ കാലത്തെ കുറിച്ച് പറഞ്ഞു.

ബിഗ് ബോസ് ഷോയില്‍ പങ്കെടുത്ത ശേഷം തനിക്ക് ഒരു പാട് മാറ്റങ്ങളുണ്ടായി. അതിന് ശേഷം സാധാരണ രീതികളിലേക്ക് തിരിച്ചുവന്നുവെന്നും അദ്ദേഹം വ്യക്തമാക്കി. 2019ല്‍ ദി കപില്‍ ശര്‍മ ഷോയില്‍ തന്നെ കുറിച്ചുള്ള ആക്ഷേപങ്ങള്‍ വെറും ഗോസിപ്പുകളാളെന്ന് പറഞ്ഞ് രവി കിഷന്‍ നിഷേധിച്ചിരുന്നു. ‘ഗ്യാംഗ്‌സ് ഓഫ് വസീപ്പൂര്‍’ കൈവിട്ട് പോയതില്‍ ഖേദമുണ്ടെന്ന് മാത്രമാണ് അന്ന് രവി കിഷന്‍ പറഞ്ഞിരുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News