ലിറ്റില്‍ ഫ്ലവര്‍ നേത്രചികിത്സ ഇന്‍സ്റ്റിറ്റ്യൂട്ട് വജ്ര ജൂബിലി: തപാല്‍ വകുപ്പ് പുറത്തിറക്കിയ പ്രത്യേക സ്റ്റാമ്പ് മന്ത്രി രാജീവ് പ്രകാശിപ്പിച്ചു

lf-hospital-p-rajeev

ലിറ്റില്‍ ഫ്ലവര്‍ നേത്രചികിത്സ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ വജ്ര ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി ജൂബിലി ലോഗോ ആലേഖനം ചെയ്ത് തപാല്‍ വകുപ്പ് പുറത്തിറക്കിയ പ്രത്യേക സ്റ്റാമ്പിന്റെ പ്രകാശനകര്‍മം മന്ത്രി പി രാജീവ് നിർവഹിച്ചു. തപാല്‍ സ്റ്റാമ്പിന്റെ കോപ്പി എല്‍എഫ് ഹോസ്പിറ്റല്‍ ഡയറക്ടര്‍ റവ. ഡോ. തോമസ് വൈക്കത്തുപറമ്പിലിന് കൈമാറിയാണ് പ്രകാശനം ചെയ്തത്.

അസി. ഡയറക്ടര്‍ ഫാ. വര്‍ഗീസ് പാലാട്ടി, ഗ്ലോക്കോമ വിഭാഗം മേധാവി ഡോ. കെ. ഗിരിജ, ഡോ. മിനി ആലീസ്, ഡോ. എന്‍ ശിവദാസന്‍, ഡോ.അജേഷ് ബി നായര്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു. ഇതോടനുബന്ധിച്ച് മഹാത്മാഗാന്ധി യൂണിവേഴ്‌സിറ്റിയിലെയും യുസി കോളേജിലെയും നാഷണല്‍ സര്‍വീസ് സ്‌കീമിന്റെ സഹകരണത്തോടെ എറണാകുളം ജില്ലയെ സമ്പൂര്‍ണ തിമിര വിമുക്തമാക്കാനുള്ള സൗജന്യ നേത്രചികിത്സ പദ്ധതിയായ ദൃഷ്ടി 2024-2025 ന്റെ ഉദ്ഘാടനവും മന്ത്രി പി രാജീവ് നിര്‍വഹിച്ചു.

Read Also: ഉമ തോമസിന്‍റെ മകനുമായി ഫോണിൽ സംസാരിച്ച് മുഖ്യമന്ത്രി; ആരോഗ്യസ്ഥിതി വിലയിരുത്തി സംയുക്ത മെഡിക്കല്‍ ടീം

വജ്രജൂബിലിയോടനുബന്ധിച്ച് സാമൂഹിക പ്രതിബദ്ധതയുള്ള പദ്ധതി നടപ്പിലാക്കികൊണ്ട് എല്‍എഫ് ആശുപത്രി ആതുര ശുശ്രൂഷ മേഖലയില്‍ കേരളത്തിന് മുഴുവന്‍ മാതൃകയാകുകയാണെന്നു മന്ത്രി പറഞ്ഞു. ആശുപത്രി മാനേജ്‌മെന്റിനെയും ഡോക്ടര്‍മാര്‍ ഉള്‍പ്പെടെയുള്ള മുഴുവന്‍ ജീവനക്കാരെയും അദ്ദേഹം അഭിനന്ദിച്ചു. ഒരു വര്‍ഷത്തിനുള്ളില്‍ ജില്ലയെ സമ്പൂര്‍ണ തിമിര വിമുക്തമാക്കുക എന്നതാണ് ദൃഷ്ടി 2024-2025 പദ്ധതിയുടെ ലക്ഷ്യമെന്ന് എല്‍എഫ് ആശുപത്രി ഡയറക്ടര്‍ ഫാ. തോമസ് വൈക്കത്തുപറമ്പില്‍ പറഞ്ഞു. യുസി കോളേജ് യൂണിയന്‍ പ്രതിനിധികളുടെ നേതൃത്വത്തില്‍ ശേഖരിച്ച നേത്രദാന സമ്മതപത്രങ്ങള്‍ എല്‍എഫ് ആശുപത്രി ഡയറക്ടര്‍ ഫാ. തോമസ് വൈക്കത്തുപറമ്പില്‍ ഏറ്റുവാങ്ങി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here