പുഞ്ചിരി തൂകി ചുവടുകൾ വെച്ച്…സോഷ്യൽമീഡിയ ഏറ്റെടുത്ത കൊച്ചു സുന്ദരി

കുട്ടികൾ ഡാൻസ് കളിക്കുന്നത് കാണാൻ ഏവർക്കും ഏറെ ഇഷ്ടമാണ്. അത്തരത്തിൽ ഒരു കുട്ടി ഡാൻസ് കളിക്കുന്ന വീഡിയോ ആണ് സോഷ്യൽമീഡിയയിൽ വൈറലാകുന്നത്. എക്‌സിലൂടെയാണ് ഈ വീഡിയോ പ്രചരിച്ചത്. സമപ്രായക്കാരായ ഒരു കൂട്ടം ആണ്‍ കുട്ടികളുടെ നടുവില്‍ നിന്ന് പേടിയില്ലാതെ സിംപിളായി ഡാൻസ് കളിക്കുന്ന പെണ്‍കുട്ടി വളരെ വേഗത്തിൽ ആളുകളുടെ പ്രിയം നേടി.

ALSO READ: ”കണ്ണൂർ എംപി പാർലമെന്‍റില്‍ വായ തുറക്കാത്തത് എന്തുകൊണ്ട് ?” ; കെ സുധാകരനെ ട്രോളി സോഷ്യല്‍ മീഡിയ

പരമ്പരാഗത അസര്‍ബൈജാനി നാടോടി നൃത്തമായിരുന്നു കളിച്ചത്. തികച്ചും അനായാസമായ ചുവടുകൾ വെച്ച ഈ പെൺകുട്ടിയുടെ വീഡിയോ വളരെ വേഗത്തിലാണ് സമൂഹമാധ്യമങ്ങളിൽ ശ്രദ്ധനേടിയത്.നാടോടി പാട്ട് ഉയരുമ്പോൾ ഒരു കൂട്ടം കുട്ടികള്‍ക്ക് ഇടയില്‍ നിന്നും ആത്മവിശ്വാസത്തിൽ പുഞ്ചിരിച്ച മുഖത്തോടെ പെൺകുട്ടി ക്യാമറയ്ക്ക് മുന്നില്‍ പരമ്പരാഗത നൃത്ത ചുവടുകള്‍ വയ്ക്കുന്നതാണ് വീഡിയോയിൽ കാണുന്നത്.35 സെക്കന്‍റ് ആണ് വീഡിയോയുടെ ദൈർഘ്യം.

ചുറ്റം കൂടി നില്‍ക്കുന്ന കുട്ടികള്‍ അവളെ കൈയടിച്ചും വിവിധ ശബ്ദങ്ങളുണ്ടാക്കിയും പ്രോത്സാഹിപ്പിക്കുന്നു. ഡാൻസിനിടയിൽ ഒരിക്കൽപോലും കുട്ടിയുടെപുഞ്ചിരിച്ച മുഖഭാവത്തിൽ മാറ്റം വരുന്നില്ല.നാല്പത്തിനാല് ലക്ഷം പേര്‍ ആണ്ഈ വീഡിയോ കണ്ടത്. നിരവധി പേര്‍ ഷെയർ ചെയ്യുകയും കമന്റ് ചെയ്യുകയും ചെയ്തു .

ALSO READ: താന്‍ സതീശനെ തെറി പറഞ്ഞിട്ടേയില്ലെന്ന് സുധാകരന്‍; ഞങ്ങള്‍ തമ്മില്‍ ചേട്ടാ-അനിയാ ബന്ധമെന്നും വിശദീകരണം

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News