മംഗലാപുരത്ത് നടന്ന ഒരു അപകട വീഡിയോ ആണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറൽ ആകുന്നത്. നമുക്കറിയാം രാജ്യത്തു എല്ലായിടത്തും റോഡ് സുരക്ഷയുമായി ബന്ധപ്പെട്ട് വലിയ രീതിയിലുള്ള ബോധവൽക്കരണം ആണ് പോലീസിന്റെ ഭാഗത്തു നിന്നും ഉണ്ടാകുന്നത്. എങ്കിലും യാതൊരു ശ്രദ്ധയുമില്ലാതെ വളരെ അലസമായിട്ടാണ് പലപ്പോഴും ഒരു വിഭാഗം ആളുകൾ നിരത്തുകളിൽ ഇറങ്ങുന്നത്. അത്തരത്തിൽ അലസമായി റോഡ് മുറിച്ചു കടക്കുന്നതിനിടയിൽ അപകടത്തിൽപെട്ട ഒരു വീട്ടമ്മയുടെ അപകട ദൃശ്യം ആണ് വൈറൽ ആയത്.
ALSO READ : കാട്ടാന ആക്രമണം; റിസോർട്ട് ജീവനക്കാരൻ രക്ഷപ്പെട്ടത് തലനാരിഴക്ക്
എന്നാൽ വെറും ഒരു അപകട വീഡിയോ ആയത് കൊണ്ട് മാത്രം അല്ല ദൃശ്യങ്ങൾ വൈറൽ ആയത്. അതിനു മറ്റൊരു കാരണവും കൂടിയുണ്ട്. ട്യൂഷൻ ക്ലാസ് കഴിഞ്ഞു എത്തിയ മകളെ കൂട്ടികൊണ്ട് പോകാൻ എത്തിയ അമ്മയാണ് അപകടത്തിൽപെട്ടത്. അലസമായി റോഡ് മുറിച്ചു കടന്ന വീട്ടമ്മയെ , വളരെ വേഗത്തിൽ എത്തിയ ഒരു ഓട്ടോറിക്ഷ നിയന്ത്രണം വിട്ട് ഇടിക്കുകയായിരുന്നു. വീട്ടമ്മയുടെ മുകളിലേക്ക് ആണ് ഓട്ടോറിക്ഷ വീണത്. എന്നാൽ ഇത് കണ്ടു നിന്ന മകൾ അമ്മയെ ഓട്ടോയുടെ അടിയിൽ നിന്നും രക്ഷിക്കുന്നതാണ് വീഡിയോ വൈറൽ ആകാൻ കാരണം. ഇത്രയും വലിയ ഒരു അപകടം കണ്മുന്നിൽ നടന്നിട്ടും, ധീരതയോടെ ഇടപെടൽ നടത്തിയ പെൺകുട്ടിയ്ക്ക് അഭിനന്ദനങ്ങളുടെ പ്രവാഹം ആണ് സോഷ്യൽ മീഡിയയിൽ.
That girl Deserves some Real appreciation 🫡
pic.twitter.com/xVj7rlJ1qR— Ghar Ke Kalesh (@gharkekalesh) September 8, 2024
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here