ഭിന്നശേഷി വിദ്യാർഥികൾക്ക് ‘എഐ’ കൈത്താങ്ങുമായി ലിറ്റിൽ കൈറ്റ്സ്

LITTLE KITES

ഭിന്നശേഷി വിദ്യാർഥികൾക്ക് പഠനം കൂടുതൽ എളുപ്പമാകാൻ ആർട്ടിഫിഷ്യൽ ഇന്‍റലിജൻസ് കൈത്താങ്ങുമായി ലിറ്റിൽ കൈറ്റ്സ്. പൊതുവിദ്യാലയങ്ങളിൽ കേരള ഇൻഫ്രാസ്ട്രക്‌ചർ ആൻഡ് ടെക്നോളജി ഫോർ എഡ്യൂക്കേഷന്റെ നേതൃത്വത്തിൽ നടപ്പാക്കുന്ന ‘ലിറ്റിൽ കൈറ്റ്സ്’ പദ്ധതിയുടെ ഭാഗമായി യുണിസെഫ് സഹായത്തോടെ സംഘടിപ്പിക്കുന്ന ഉപജില്ലാ ക്യാമ്പുകൾ ശനിയാഴ്ച‌ തുടങ്ങും. ക്യാമ്പുകളിൽ ഭിന്നശേഷി വിദ്യാർഥികൾക്ക് സഹായകരമാകുന്ന പഠന സഹായികൾ എഐ സാങ്കേതികവിദ്യ ഉപയോഗിച്ച് തയ്യാറാക്കും.

പരിസ്ഥിതി സംരക്ഷണ ബോധവൽക്കരണത്തിനുള്ള അനിമേഷൻ പ്രോഗ്രാമുകൾ സ്വതന്ത്ര സോഫ്റ്റ്വെയറുകളായ ഓപ്പൺടൂൺസ്, ബ്ലെൻഡർ തുടങ്ങിയവ ഉപയോഗിച്ച് കുട്ടികൾതന്നെ ക്യാമ്പിൽ തയ്യാറാക്കും. സംസാരിക്കാനും കേൾക്കാനും ബുദ്ധിമുട്ടുള്ള കുട്ടികൾക്ക് ആംഗ്യഭാഷയിൽ സംവദിക്കാൻ സാധിക്കുന്ന തരത്തിലുള്ള പ്രോഗ്രാമുകൾ തയ്യാറാക്കും. ഇത് ആംഗ്യഭാഷ പഠിക്കുന്നതിനൊപ്പം ഇത്തരം കുട്ടികളോട് സംവദിക്കാനും പ്രാപ്തമാക്കും. ഇതിനായുള്ള വിഡിയോ ക്ലാസുകളും ക്യാമ്പിൽ പരിചയപ്പെടുത്തും.

ALSO READ; അതെ, ഈ ഹോം വർക്ക് ഒന്ന് ചെയ്ത് തരോ?’ എന്ന് എഐയോട് ചോദിച്ചു; ‘പോയി ചത്തൂടെ’ എന്ന മറുപടിയുമായി ഗൂഗിളിന്റെ ജെമിനി

നഗരവൽക്കരണത്തിലൂടെ നശിപ്പിക്കപ്പെട്ട പ്രദേശം രണ്ടു പക്ഷികളുടെ പ്രയത്നത്തിലൂടെ വീണ്ടും ഹരിതാഭമാക്കുന്നതെങ്ങനെയെന്ന ആശയത്തിലാണ് കുട്ടികൾ അനിമേഷൻ ചിത്രങ്ങൾ ക്യാമ്പിൽ തയ്യാറാക്കുക. സ്കൂൾതല ക്യാമ്പുകളിൽ നിന്ന് തെരഞ്ഞെടുക്കപ്പെട്ട 15,668 കുട്ടികൾ ഉപ ജില്ലാക്യാമ്പുകളിൽ പങ്കെടുക്കുമെന്നും ഇതിനായി 1200 പരിശീലകരെ സജ്ജമാക്കിയതായും കൈറ്റ് സിഇഒ കെ അൻവർ സാദത്ത് അറിയിച്ചു. അധ്യയന ദിവസങ്ങൾ നഷ്ടപ്പെടാത്ത രീതിയിലാണ് ക്യാമ്പുകൾ ക്രമീകരിച്ചിട്ടുള്ളത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News