ലിവ് ഇന്‍ റിലേഷന്‍ഷിപ്പ് നിയമവിരുദ്ധമാക്കണം; രാജ്യസഭയിൽ ആവശ്യമുന്നയിച്ച് ബിജെപി എംപി

സ്ത്രീകൾക്കെതിരായ അതിക്രമങ്ങൾ തടയാന്‍ ലിവ് ഇന്‍ റിലേഷന്‍ഷിപ്പ് നിയമവിരുദ്ധമാക്കണമെന്ന് ബിജെപി എംപി അജയ് പ്രതാപ് സിങ്. രാജ്യസഭയിലാണ് എംപി ആവശ്യമുന്നയിച്ചത്. മുംബൈയില്‍ സരസ്വതി വൈദ്യ എന്ന പെണ്‍കുട്ടിയെ ലിവ് ഇന്‍ പങ്കാളി കൊലപ്പെടുത്തിയ സംഭവം ചൂണ്ടിക്കാട്ടിയാണ് എംപി ഇക്കാര്യം ആവശ്യപ്പെട്ടത്. ഡബ്ല്യുഎച്ച്ഒയുടെ കണക്ക് പ്രകാരം ലോകത്തെ 38 ശതമാനം സ്ത്രീകളും അവരുടെ പങ്കാളികളാല്‍ കൊല്ലപ്പെടുന്നുവെന്നും എംപി പറഞ്ഞു.

Also Read: നോട്ടിലെ നമ്പറിൽ നക്ഷത്ര ചിഹ്നമുണ്ടോ? എങ്കിൽ ഈ നിർദേശം ഒന്ന് ശ്രദ്ധിക്കൂ

“വിവാഹവും കുടുംബ ബന്ധങ്ങളും ഇന്ത്യയുടെ സംസ്‌കാരിക പൈതൃകത്തിന്‍റെ ഭാഗമാണ്. നമ്മുടെ മതഗ്രന്ഥങ്ങളും ആചാരങ്ങളും അനുഷ്ഠാനങ്ങളും ലിവ്-ഇൻ ബന്ധമെന്ന സങ്കൽപ്പത്തെ അംഗീകരിക്കുന്നില്ല. ലിവ് ഇന്‍ റിലേഷന്‍പ്പുകള്‍ അസാന്മാര്‍ഗികമാണെന്ന് ഞാന്‍ കരുതുന്നു. അത് നിയമവിരുദ്ധമായി പ്രഖ്യാപിക്കണം”- അജയ് പ്രതാപ് സിങ് പറഞ്ഞു.

ഇന്ത്യയുടെ സാംസ്‌കാരവുമായി മുന്നോട്ട് പോകണോ അതോ രാജ്യത്തെ അമേരിക്കയോ മെക്സിക്കോയോ ആക്കണമോയെന്ന് അജയ് പ്രതാപ് സിങ് ചോദിച്ചു. ലിവ് ഇന്‍ റിലേഷന്‍ഷിപ്പുകള്‍ നിയമവിരുദ്ധമല്ലെന്ന് കോടതി വ്യക്തമാക്കിയിട്ടുണ്ട്. എന്നാല്‍ ഈ ഉത്തരവ് ദുരുപയോഗം ചെയ്യപ്പെടുന്നതു കൊണ്ടാണ് ഈ വിഷയം ഉന്നയിച്ചതെന്ന് എംപി പറഞ്ഞു.

Also Read: ഇന്ന് അവളുടെ 20-ാം പിറന്നാളാണ്,ഇല്ലാതായത് ഞങ്ങളുടെ പ്രതീക്ഷ; പ്രതികരിച്ച് കൊല്ലപ്പെട്ട നമിതയുടെ മാതാപിതാക്കൾ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News