പാമ്പുകളില്‍ കാണുന്ന വിര മനുഷ്യ മസ്തിഷ്‌കത്തില്‍ ജീവനോടെ കണ്ടെത്തി

പാമ്പുകളില്‍ കാണപ്പെടുന്ന വിരയെ മനുഷ്യ മസ്തിഷ്‌കത്തില്‍ നിന്ന് ജീവനോടെ കണ്ടെത്തി. ഓസ്‌ട്രേലിയയിലെ ന്യൂ സൗത്ത് വെയ്ല്‍സിലെ 64കാരിയുടെ തലച്ചോറില്‍ നിന്നാണ് 8 സെന്റിമീറ്റര്‍ നീളമുള്ള വിരയെ കണ്ടെത്തിയത്. ഓസ്‌ട്രേലിയയിലെ കാന്‍ബറ ആശുപത്രിയില്‍ കഴിഞ്ഞ വര്‍ഷം നടന്ന സംഭവം ഇപ്പോഴാണ് പുറംലോകം അറിയുന്നത്.

also read- അച്ഛന് കൂട്ടൊരുക്കി മകന്‍; 72-ാം വയസില്‍ രവീന്ദ്രന്‍ പൊന്നമ്മയ്ക്ക് മിന്നുകെട്ടി; സോഷ്യല്‍ മീഡിയ ഏറ്റെടുത്ത വിവാഹം

ഓസ്‌ട്രേലിയയില്‍ സജീവമായി കാണപ്പെടുന്ന പെരുമ്പാമ്പ് ഇനം കാര്‍പെറ്റ് പൈതണില്‍ കാണുന്ന പരാദമാണ് ഒഫിഡാസ്‌കാരിസ് റോബേര്‍ട്‌സി എന്ന വിര. ആദ്യമായാണ് ഇത് മനുഷ്യനില്‍ കണ്ടെത്തുന്നതെന്ന് കാന്‍ബറ ആശുപത്രിയിലെ സാംക്രമികരോഗ വിദഗ്ധന്‍ ഡോ.സഞ്ജയ സേനാ നായകെ വ്യക്തമാക്കി.

also read- ഗ്യാന്‍വാപി സര്‍വെ; കൂടുതല്‍ സമയം ആവശ്യപ്പെട്ട് പുരാവസ്തു വകുപ്പ്

2021 ജനുവരിയിലാണ് സ്ത്രീ ആദ്യമായി ആശുപത്രിയില്‍ എത്തിയത്. വയറിളക്കവും വയറുവേദനയ്ക്കും ചികിത്സ തേടിയശേഷം ഇവര്‍ ആശുപത്രി വിട്ടു. എന്നാല്‍ മൂന്നാഴ്ച കഴിഞ്ഞപ്പോള്‍ ഇവര്‍ക്ക് ചുമ തുടങ്ങി. രാത്രി വിയര്‍ക്കാനും തുടങ്ങി. തുടര്‍ന്ന് വീണ്ടും ആശുപത്രിയിലെത്തി. അപ്പോഴേക്കും സ്ത്രീയെ ഓര്‍മക്കുറവും വിഷാദവും ബാധിച്ചിരുന്നു. തലച്ചോറിന്റെ എംആര്‍ഐ സ്‌കാന്‍ എടുത്തപ്പോള്‍ ഇടതുഭാഗത്ത് ക്ഷതം കണ്ടെത്തി. ബയോപ്‌സിക്കായി അത് തുറന്നപ്പോഴാണ് നൂലുപോലെയുള്ള ജീവനുള്ള ചുവന്ന വിരയെ കിട്ടിയത്. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് പാമ്പുകളില്‍ കാണപ്പെടുന്ന പരാദമാണിതെന്ന് വ്യക്തമായത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News