കരൾ രോഗം നിസ്സാര പ്രശ്നമല്ല; തിരിച്ചറിയാതെ പോകരുത് ഈ ലക്ഷണങ്ങൾ

രോഗങ്ങൾക്ക് ചികിത്സ തേടുന്നതുപോലെ തന്നെ പ്രധാനമാണ് രോഗ ലക്ഷണങ്ങൾ തിരിച്ചറിയുന്നതും. മിക്ക രോഗങ്ങളുടെയും ലക്ഷണങ്ങൾ നേരത്തെ തന്നെ നമ്മളിൽ പ്രകടമാകാറുണ്ട്. എന്നാൽ ചില അവസരങ്ങളിൽ നമ്മളത് തിരിച്ചറിയാതയും പോകാറുണ്ട്. ഗൗരവമുള്ള രോഗങ്ങളുടെ ലക്ഷണങ്ങളാണ് നമ്മളിത്തരത്തില്‍ തിരിച്ചറിയാതെ പോകുന്നതെങ്കിൽ പിന്നീട് വലിയ സങ്കീര്‍ണതകൾ സൃഷ്ടിക്കും.

Also Read; ആരോഗ്യവകുപ്പിൽ ജോലി വാഗ്ദാനം, വ്യാജ നിയമന ഉത്തരവ് നൽകി പണം കൈപ്പറ്റി; മൂന്ന് പ്രതികൾ അറസ്റ്റിൽ

രോഗങ്ങൾ തിരിച്ചറിയാതെ പോയാൽ അതിന്‍റെ ചികിത്സയും പരിഹാരവുമെല്ലാം പ്രശ്നത്തിലാകും. ഇത്തരത്തിൽ തിരിച്ചറിയാതെ പോയാൽ ഏറെ സങ്കീർണതകൾ സൃഷ്ടിക്കുന്ന ഒന്നാണ് കരൾ സംബന്ധമായ രോഗങ്ങൾ. കരൾ രോഗങ്ങളുടെ ആരംഭ ലക്ഷണങ്ങൾ എന്തൊക്കെയാണെന്നറിയാം.

1. കരൾ രോഗങ്ങളുടെ ആദ്യ ലക്ഷണം തന്നെ വിട്ടുമാറാത്ത ക്ഷീണമാണ്. എന്നാൽ ക്ഷീണത്തിനു പല കാരണങ്ങൾ ഉണ്ടെന്നതിനാൽ തന്നെ നമ്മളിത് ശ്രദ്ധിക്കാതെ പോകുന്നു. മനുഷ്യ ശരീരത്തിന് എനർജി നൽകുന്നതിൽ കരൾ വഹിക്കുന്ന പങ്ക് വലുതാണ്. രോഗങ്ങളുണ്ടാകുമ്പോൾ കരളിന്റെ ധർമങ്ങൾ കൃത്യമായി നിർവഹിക്കാൻ കഴിയാതെ വരുന്നു. ഇതാണ് ക്ഷീണമുണ്ടാകാൻ കാരണം.

2. വയറുവേദനയാണ് കരൾ രോഗങ്ങളുടെ മറ്റൊരു ലക്ഷണം. സാധാരണയായി വരുന്ന രോഗങ്ങളിൽ ഒന്ന് എന്നതിനാൽ ഇതും നമ്മൾ എളുപ്പത്തിൽ തള്ളിക്കളയും. ചെറിയ വേദന മുതൽ കഠിനമായ വേദന വരെ ഇങ്ങനെ അനുഭവപ്പെട്ടേക്കാം.

3. മഞ്ഞപ്പിത്തമുണ്ടാകുന്നത് കരൾ രോഗ ലക്ഷണങ്ങളിലൊന്നാണ്. കരളിന് പ്രശ്നങ്ങളുണ്ടാകുന്നതിന്റെ ഭാഗമായി ബിലിറുബീൻ അടിഞ്ഞുകിടന്ന് തൊലിയും കണ്ണുകളുമെല്ലാം മഞ്ഞനിറത്തിലേക്ക് മാറുന്നതാണ് മഞ്ഞപ്പിത്തത്തിന്‍റെ പ്രധാന ലക്ഷണം. എന്നാൽ മഞ്ഞപ്പിത്തവും ദിവസങ്ങളോളം ആളുകൾ തിരിച്ചറിയാതെ പോകാറുണ്ട്.

Also Read; ഇടുക്കിയില്‍ പീഡനത്തിനിരയായി ഷെല്‍ട്ടർ ഹോമില്‍ കഴിഞ്ഞിരുന്ന 15 വയസുകാരിയെ കാണാതായി

4. മൂത്രത്തിന്റെ നിറത്തിലുണ്ടാകുന്ന അസാധാരണ മാറ്റം കരൾ രോഗത്തിന്റെ സൂചനകളാണ്. മൂത്രത്തിന് കടും മഞ്ഞനിറം, ബ്രൗണ്‍ കലര്‍ന്ന നിറവുമെല്ലാം വരുന്നത് കരൾ രോഗ സൂചനയാണ്.

5. തൊലിപ്പുറത്തുണ്ടാകുന്ന ചൊറിച്ചിൽ കരൾ രോഗമുള്ളവർക്ക് സാധാരണമാണ്. കരളിന് തകരാർ സംഭവിക്കുന്നതിന്റെ ഭാഗമായി ത്വക്കിന്‌ താഴെ ബൈല്‍ അടിഞ്ഞുകൂടുന്നതിന്‍റെ ഭാഗമായാണ് ചൊറിച്ചിലുണ്ടാകുന്നത്. എന്നാൽ ഇതും പലരും നിസ്സാരമായേ കാണാറുള്ളു.

6. രക്തം കട്ട പിടിക്കുന്നതിനാവശ്യമായ പ്രോട്ടീൻ ഉത്പാദിപ്പിക്കുന്നത് കരളാണ്. കരളിന്റെ പ്രവർത്തനങ്ങൾ തകരാറിലാകുമ്പോൾ രക്തം കട്ട പിടിക്കാതെയാകും. ഇതിന്റെ ഭാഗമായി പരുക്കുകളോ മുറിവുകളോ സംഭവിക്കുമ്പോള്‍ രക്തം പോകുന്നത് നില്‍ക്കാതെയാകാം. ഇത്തരം പ്രശ്നങ്ങൾ ശ്രദ്ധയിൽപ്പെട്ടാലും പെട്ടെന്ന് തന്നെ പരിശോധന നടത്തണം.

7. കരൾ രോഗങ്ങളുണ്ടാകുമ്പോൾ നമ്മുടെ ദഹന പ്രക്രിയയെയും അത് ബാധിക്കുന്നു. ഇതിന്റെ ഭാഗമായി വിശപ്പില്ലായ്മയും, ഛർദ്ദിയും പോലുള്ള ബുദ്ധിമുട്ടുകൾ ഉണ്ടാകുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News