ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ പരാജയ തുടർച്ചകൾ നേരിട്ട് മാഞ്ചസ്റ്റർ സിറ്റി. പെപ് ഗ്വാർഡിയോളയുടെ സംഘം ഇത്തവണ ലിവർപൂളിനോട് എതിരില്ലാത്ത രണ്ട് ഗോളുകൾക്കാണ് പരാജയപ്പെട്ടത്.
കോഡി ഗാക്പോയും മുഹമ്മദ് സലായുമാണ് ലിവർപൂളിനായി വല ചലിപ്പിച്ചത്. സമ്പൂർണ പരാജയമായിരുന്നു സിറ്റി മത്സരത്തിലുടനീളം. ഈ പരാജയം കൂടിയായപ്പോൾ എല്ലാ ലീഗിലുമായി പെപ് ഗ്വാർഡിയോളയുടെ സംഘത്തിന്റെ ഏഴാം മത്സരത്തിലെ ആറാം പരാജയമാണിത്.
12-ാം മിനിറ്റിൽ തന്നെ ആദ്യ ഗോൾ നേടാൻ ലിവർപൂളിന് സാധിച്ചു. ആക്രമണത്തിലും പ്രതിരോധത്തിലും ബുദ്ധിമുട്ടുകയായിരുന്നു സിറ്റി. മുന്നേറ്റതിലും സമ്പൂർണ പരാജയമായ സിറ്റി തോഷവി ഏറ്റുവാങ്ങുകയായിരുന്നു.
Also Read: ഐസിസിയുടെ പുതിയ ചെയര്‍മാനായി ജയ് ഷാ
സച്ചിന്റെ റെക്കോർഡ് മറികടന്ന് റൂട്ട്
ടെസ്റ്റില്‍ ഇന്ത്യയുടെ ഇതിഹാസതാരമായ സച്ചിന്‍ ടെണ്ടുല്‍ക്കറുടെ റെക്കോര്‍ഡ് മറികടന്ന് ഇംഗ്ലണ്ട് താരം ജോ റൂട്ട്. ടെസ്റ്റിലെ നാലാം ഇന്നിങ്‌സില്‍ ഏറ്റവും അധികം റണ്‍ നേടുന്ന താരമെന്ന റെക്കോര്‍ഡ് ഇനി റൂട്ടിന്‌റെ പേരിലായിരിക്കും. തന്‌റെ നൂറ്റിയമ്പതാം ടെസ്റ്റ് മത്സരത്തിലാണ് താരം റെക്കോര്‍ഡ് സ്വന്തം പേരിലാക്കിയത് എന്ന പ്രത്യേകതയും ഉണ്ട്.
നാലാം ഇന്നിങ്‌സില്‍ ബാറ്റ് ചെയ്ത 56 മത്സരങ്ങളില്‍ നിന്ന് 1630 റണ്‍സാണ് റൂട്ട് നേടിയത്. സച്ചിന്‍ 74 ഇന്നിങ്‌സില്‍ നിന്ന് നേടിയ 1625 റണ്‍സാണ് റൂട്ട് ഇതോടെ മറികടന്നത്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here